​ട്രാവ​ൽ ആ​ൻ​ഡ്​ ടൂ​റി​സം: യു.​എ.​ഇ ആ​ദ്യ 20ൽ

ദു​ബൈ: ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം മേ​ഖ​ല​യി​ൽ യു.​എ.​ഇ ലോ​ക​ത്ത്​ ആ​ദ്യ 20ൽ ​ഇ​ടം​പി​ടി​ച്ചു. മി​ഡി​ൽ ഈ​സ്​​റ്റ്, അ​റേ​ബ്യ​ൻ മേ​ഖ​ല​ക​ളി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ്. ലോ​ക സാ​മ്പ​ത്തീ​ക ഫോ​റ​ത്തി​െ​ൻ​റ​യും വേ​ൾ​ഡ്​ കോം​പ​റ്റീ​റ്റീ​വ്​​നെ​സ്​ ഇ​യ​ർ​ബു​ക്കി​െ​ൻ​റ​യും ഫെ​ഡ​റ​ൽ കോം​ബ​റ്റീ​റ്റീ​വ്​​ന​സ്​ ആ​ൻ​ഡ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ സെ​ൻ​റ​റി​െ​ൻ​റ​യും ഏ​റ്റ​വും പു​തി​യി റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ യു.​എ.​ഇ​യി​ലെ സൗ​സ​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ വി​നോ​ദ സ​ഞ്ചാ​ര ന​യ​ങ്ങ​ളു​ടെ വി​ജ​യം കൂ​ടി​യാ​ണി​ത്.

അ​തേ​സ​മ​യം, ഏ​റ്റ​വും വ​ലി​യ കാ​ർ റെ​ൻ​റ​ൽ ക​മ്പ​നി​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ഇ​ൻ​ഡ​ക്​​സി​ൽ യു.​എ.​ഇ ഒ​ന്നാ​മ​താ​ണ്. ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ലും സ്​​ഥി​ര​ത​യി​ലും ആ​റാം സ്​​ഥാ​നം. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ത്തി​െ​ൻ​റ ഗു​ണ​നി​ല​വാ​ര​ത്തി​െ​ൻ​റ കാ​ര്യ​ത്തി​ൽ ഏ​ഴാ​മ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ മാ​ർ​ക്ക​റ്റ്​ ചെ​യ്യു​ന്ന​തി​ൽ എ​ട്ടാം സ്​​ഥാ​നം. ടൂ​റി​സം വ​ഴി​യു​ള്ള വ​രു​മാ​ന​ക്ക​ണ​ക്ക്​ നോ​ക്കി​യാ​ൽ ലോ​ക​ത്ത്​ 17ാമ​ത്​ യു.​എ.​ഇ​യു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം മ​ഹാ​മാ​രി​ക്കി​ട​യി​ലും ടൂ​റി​സം മേ​ഖ​ല​യെ താ​ങ്ങി​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ യു.​എ.​ഇ കൈ​ക്കൊ​ണ്ടി​രു​ന്നു. ആ​ദ്യ​മാ​യി ടൂ​റി​സ്​​റ്റ്​ വി​സ​ക​ൾ അ​നു​വ​ദി​ച്ച​തും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വി​മാ​ന​ത്താ​വ​ള വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ട​തും യു.​എ.​ഇ​യാ​ണ്. ത​ക​ർ​ന്നു​കൊ​ണ്ടി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ താ​ങ്ങി​നി​ർ​ത്തി​യ​ത്​ ഈ ​ന​ട​പ​ടി​ക​ളാ​ണ്. ഇ​ൻ​ഡ​ക്​​സി​ൽ യു.​എ.​ഇ​യു​ടെ കു​തി​ച്ചു​ക​യ​റ്റ​ത്തി​ന്​ കാ​ര​ണ​വും ഇൗ ​ന​ട​പ​ടി​ക​ളാ​ണ്.

റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം 2020ലെ ​ര​ണ്ടാം ക്വാ​ർ​ട്ട​റു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ മൂ​ന്നാം പാ​ദ​ത്തി​ൽ ടൂ​റി​സം, ഹോ​ട്ട​ൽ മേ​ഖ​ല​യി 158.3 ശ​ത​മാ​നം ഉ​യ​ർ​ച്ച​യാ​ണ്​ ഉ​ണ്ടാ​യ​ത്. മാ​ർ​ച്ച്​ മു​ത​ൽ ജൂ​ൺ വ​രെ 13 ല​ക്ഷം അ​തി​ഥി​ക​ൾ എ​ത്തി​യ​പ്പോ​ൾ ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ലെ​ത്തി​യ​ത്​ 33 ല​ക്ഷം പേ​രാ​ണ്. ഈ ​കാ​ല​യ​ള​വി​ൽ ഹോ​ട്ട​ൽ റൂ​മു​ക​ളു​ടെ എ​ണ്ണം 1.35 ല​ക്ഷ​ത്തി​ൽ നി​ന്ന്​ 1.6 ല​ക്ഷ​ത്തി​േ​ല​ക്ക്​ ഉ​യ​ർ​ന്നു. വി​നോ​ദ സ​ഞ്ചാ​ര​ത്തെ പി​ടി​ച്ചു നി​ർ​ത്താ​ൻ യു.​എ.​ഇ ഫെ​ഡ​റ​ൽ സ​ർ​ക്കാ​രും വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ഭ​ര​ണ​കൂ​ട​ങ്ങ​ളും നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ്​ ആ​വി​ഷ്​​ക​രി​ച്ച​ത്. ആ​ഭ്യ​ന്ത​ര ടൂ​റി​സം പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ നേ​രി​ട്ടി​റ​ങ്ങി​യി​രു​ന്നു.

അ​തേ​സ​മ​യം, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ലും യു.​എ.​ഇ, സൗ​ദി പൗ​ര​ൻ​മാ​ർ ഏ​റെ​മു​ൻ​പി​ലാ​ണ്. സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നോ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നോ ആ​യി​രു​ന്നു അ​വ​രു​ടെ വി​ദേ​ശ യാ​ത്ര. യു.​എ.​ഇ പൗ​ര​ൻ​മാ​ർ മാ​ലി​ദ്വീ​പ്, സ്വി​റ്റ്​​സ​ർ​ലാ​ൻ​ഡ്, സിം​ഗ​പ്പൂ​ർ, കാ​ന​ഡ എ​ന്നീ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​ കൂ​ടു​ത​ലും പ​റ​ക്കു​ന്ന​ത്. സൗ​ദി പൗ​ര​ൻ​മാ​ർ യു.​എ.​ഇ, ഈ​ജി​പ്​​ത്, മാ​ലി​ദ്വീ​പ്, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ പോ​കു​ന്ന​ത്.     

Tags:    
News Summary - Travel and Tourism: In the U.S. First 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.