അജ്മാന്‍: ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അജ്മാൻ പോലീസ് എമിറേറ്റിൽ 113 റഡാറുകൾ സ്ഥാപിച്ചു. 131 പട്രോൾ സംഘങ്ങളെയും വിന്യസിച്ചു. നഗരത്തിലെ ഗതാഗത സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനാണ് സുപ്രധാന റോഡുകളിലും താമസമേഖലകളിലും ഈ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നതെന്ന്‍ അജ്മാൻ പോലീസിെൻറ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സുൽത്താൻ അൽ നുഐമി പറcc;<ആംബുലൻസ് സേവനവും വർധിപ്പിച്ചു.
അഞ്ചെണ്ണം കൂടുതൽ ഉൾപ്പെടുത്തി. ഗതാഗത സുരക്ഷാ മുൻകരുതലുകൾ 96 ശതമാനം ഉയർത്തി. 17 ഗതാഗത കുരുക്കുകള്‍ പരിഹരിച്ചു. 43 ട്രാഫിക് ബോധവത്ക്കരണ പ്രചാരണ പരിപാടികളാണ് നടത്തിയത്.ഇതിനു പുറമെ ലക്ഷത്തിലേറെ ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂളുകളിലും സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചാരണം നടത്തുന്നുണ്ട്.
കഴിഞ്ഞ നാലു വർഷത്തിനിടെ അപകടങ്ങൾ കുറയ്ക്കുന്നതിൽ വേഗത നിയന്ത്രണ നടപടികൾ ഏറെ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത സുരക്ഷക്ക് ആരംഭിച്ച പുതിയ പദ്ധതികളുടെ ഭാഗമായി അജ്മാൻ ദാർ അൽ-അമാനിെൻറ സഹകരണത്തോടെ തെരുവുകളുടെ നിരീക്ഷണം ശക്തമാക്കാനും വൈറ്റ് ^ ബ്ലാക്ക് പോയിൻറ് നിയമങ്ങൾ സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.