ദുബൈ: അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടുന്നതിൽ പുലർത്തുന്ന മികവാണ് ഒരു നാടിെൻറ അളവുകോലെങ്കിൽ ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രമാണ് യു.എ.ഇ. അപകടങ്ങളും ദുരന്തങ്ങളും സംഭവിച്ചാലുടൻ തികഞ്ഞ സമർപ്പണ ബുദ്ധിയോടെ നടത്തുന്ന രക്ഷാപ്രവർത്തനവും പുനരുദ്ധാരണവും ലോകം പലകുറി കണ്ടതാണ്. കഴിഞ്ഞ ദിവസം ദുബൈ മറീനയിലെ ടോർച്ച് ടവറിലുണ്ടായ തീപിടിത്തം കൈകാര്യം ചെയ്ത രീതി യു.എ.ഇയുടെ സന്നദ്ധതക്കും ദുബൈ പൊലീസിെൻറയും സിവിൽ ഡിഫൻസിെൻറയും ആത്മാർഥതക്കും ഒരിക്കൽ കൂടി ഉയരങ്ങൾ സമ്മാനിക്കുന്നു.
87 നിലയുള്ള കെട്ടിടത്തിൽ തീപിടിച്ച വിവരം രാത്രി 12.45നാണ് സിവിൽഡിഫൻസിന് ലഭിക്കുന്നത്. മൂന്നു മിനിറ്റുകൊണ്ട് സംഭവസ്ഥലത്ത് സേവനസംഘമെത്തി. താമസക്കാരെ ശാന്തമായി ഒഴിപ്പിച്ചു. തീ പടർന്ന് കയറുന്നതിനിടയിലും ഒാരോ വീട്ടിലും കയറിയിറങ്ങി വളർത്തു മൃഗങ്ങളുൾപ്പെടെ ഒരു ജീവിയും ഉള്ളിൽ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കി. രണ്ടു മണിയോടെ ഒഴിപ്പിക്കൽ പൂർത്തിയാക്കാനായി.
ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല അൽ മറി, സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ റാശിദ് ആല മത്റൂഷി എന്നിവർ ഒട്ടും വൈകാതെ സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി. ആഴ്ചയുടെ തുടക്കത്തിൽ അൽഖൂസിലെ തീ പിടിത്ത സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എത്തിയ ദുബൈ രാജകുമാരൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഇവിടെയും കുതിച്ചെത്തി നിർദേശങ്ങളുമായി മുന്നിൽ നിന്നു.
പുലർച്ചെ മൂന്നര മണിയായപ്പോഴേക്കും തീ പൂർണമായി നിയന്ത്രണ വിധേയമാക്കി കൂളിങ് പ്രക്രിയ ആരംഭിച്ചു. ടവറിലെ താമസക്കാർക്കെല്ലാം സമീപത്തെ ഹോട്ടലുകളിൽ താമസ സൗകര്യമൊരുക്കി. വലിയൊരു തീപിടിത്തം നടന്ന് 12 മണിക്കൂർ പിന്നിടും മുൻപ് അവശിഷ്ടങ്ങെളല്ലാം നീക്കം ചെയ്ത് റോഡ് സഞ്ചാര യോഗ്യമാക്കി തുറന്നു കൊടുത്തു.
വീടുകളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളോ അത്യാവശ്യ രേഖകളോ എടുക്കാൻ താമസക്കാർക്കെല്ലാം അനുമതിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.