Posted On
date_range Updated On
date_range ടി.കെ.എം.സി.ഇ എൻജിനീയേഴ്സ് പ്രീമിയർ ലീഗ് സീസൺ 7ന് തുടക്കം
അൽഐൻ: ഡോൾഫിൻ എൻജിനീയേഴ്സ് പ്രീമിയർ ലീഗ് (ഇ.പി.എൽ) ഏഴാം സീസണ് വിഷൻ ഗ്രൗണ്ടിൽ തുടക്കം. ടി.കെ.എം.സി.ഇ പൂർവവിദ്യാർഥി യു.എ.ഇ ചാപ്റ്ററിന് കീഴിലുള്ള ക്രിക്കറ്റ് ടീമാണ് ടൂർണമെന്റ് സംഘാടകർ.
മുൻ കേരള രഞ്ജി ട്രോഫി ക്യാപ്റ്റനും ബി.സി.സി.ഐ ലെവൽ എ കോച്ചുമായ സോണി ചെറുവത്തൂർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചാമ്പ്യൻഷിപ് ട്രോഫികളും ഇദ്ദേഹം അനാച്ഛാദനം ചെയ്തു. 16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഇതിന് പുറമെ 40 വയസ്സിന് മുകളിലുള്ള കളിക്കാർക്കായി മാസ്റ്റേഴ്സ് ലീഗിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. നവംബർ 21നാണ് ഗ്രാൻഡ് ഫിനാലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.