Posted On
date_range Updated On
date_range തിരൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: തിരൂർ കൽപകഞ്ചേരി പാറമേലങ്ങാടി സ്വദേശിയും ദുബൈ കെ.എം. േട്രഡിങിലെ ൈഡ്രവറുമായ മയേരി ഇസ്മായിൽ (51) നിര്യാതനായി. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അസ്വസ്ഥതയെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് ദുബൈ അൽ നഹ്ദയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടു.
15 വർഷമായി ഇവിടെ ജോലി ചെയ്യുന്ന ഇസ്മായിൽ അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് തിരിച്ചെത്തിയത്. ഭാര്യ: ആയിഷ മോൾ. മക്കൾ: ജാബിർ, സൽമാൻ ഫാരിസ്, ഹബീബ, ഷഫീഖ, മുബഷിറ. ജാമാതാക്കൾ: ഗഫൂർ, മൻസൂർ, സിദ്ധീഖ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.