ദുബൈ: പ്രവാസ രംഗത്തെ ജനസേവന മേഖലയോട് വിട പറഞ്ഞ് ഷാജി സുലൈമാന്‍ നാട്ടിലേക്ക് തിരിച്ചു.
15 വര്‍ഷത്തോളമായി ദുബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊടുപുഴ സ്വദേശി ഷാജി സുലൈമാന്‍ ആണ് ജോലി രാജിവെച്ച് മടങ്ങുന്നത്. 2001 സെപ്റ്റംബറില്‍ ദുബൈയില്‍ എത്തിയ ഷാജി പ്രമുഖ ഗള്‍ഫ് പത്രങ്ങളുടെ വിതരണ ശൃംഖലയായ എമിറേറ്റ്സ് പ്രിന്‍റിങ് ആന്‍റ് പബ്ളിഷിങ് കമ്പനിയില്‍ ജീവനക്കാരനായി കയറി. തിരിച്ചു പോകുമ്പോള്‍ ഇതേ കമ്പനിയില്‍ മാര്‍ക്കറ്റിങ് അനലിസ്റ്റായി രുന്നു .
1993ല്‍ സൗദിയിലാണ് പ്രവാസം ആരംഭിച്ചത്. ഏഴു വര്‍ഷത്തോളം സൗദി അല്‍ വത്നിയ പത്ര വിതരണ കമ്പനിയില്‍ ജിദ്ദ ശാഖയില്‍ ജോലി ചെയ്തു.
തൊടുപുഴ നിവാസികളായ പ്രവാസികളെ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നവരില്‍ പ്രധാനിയാണ് ഷാജി. 2007 ല്‍ യു.എ.ഇയില്‍ കെ.എം സി.സി ഇടുക്കി ജില്ലാ ഘടകം നിലവില്‍ വന്നതും ഷാജിയുടെ ശ്രമഫലമായാണ്. പത്ത് വര്‍ഷത്തോളം ഈ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ കെ.എം സി.സി ജില്ലാ കമ്മിറ്റി പ്രസിഡന്‍റാണ്. തൊടുപുഴ താലൂക്ക് മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സ്ഥാപക ജനറല്‍സെക്രട്ടറിയാണ്. നേരത്തെ സൗദിയിലെ ജിദ്ദയില്‍ സൗത്ത് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
പ്രവാസി സുഹൃത്തുക്കളുമായി ചേര്‍ന്ന് തൊടുപുഴക്കടുത്ത കോടിക്കുളത്ത് ഗള്‍ഫ് ഐഡിയല്‍ ഇന്‍ര്‍നാഷണല്‍ സി.ബി.എസ്.സി സ്കൂള്‍ തുടങ്ങിയതള ഇദ്ദേഹത്തിന്‍െറ ശ്രമഫലമായാണ്. സുഹൃത്തുക്കളെ വിട്ടുപിരിയാന്‍ വിഷമമുണ്ടെങ്കിലും ഇനിയുള്ള കാലം കുടുംബത്തോടൊപ്പം നാട്ടില്‍ കഴിയണമെന്ന ദൃഡ നിശ്ചയമാണ് പ്രവാസത്തോട് വിട ചൊല്ലാന്‍ പ്രേരിപ്പിച്ചത്. കോതമംഗലം ചെറുവട്ടൂര്‍ ഹൈസ്കൂള്‍ അധ്യാപിക നിസാഷാജിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ നിഹാല്‍ ഷാജി , നൗറസ് ഷാജി , നസ്രിന്‍ ഫാത്തിമ്മ എന്നിവര്‍ മക്കളാണ്.
കഴിഞ്ഞ ദിവസം കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സഹ പ്രവര്‍ത്തകര്‍ ഷാജി സുലൈമാന് യാത്രയയപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.