ഇനി ഒത്തുതീര്‍പ്പിനില്ലെന്ന് തുഷാര്‍; ചെക്ക് മോഷ്ടിച്ചതെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു

ദുബൈ: തനിക്കെതിരായ വണ്ടിചെക്ക് കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയുമായി ഇനി ഒരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്ന് ബി.ഡി. ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ത​െൻറ ഒാഫീസിൽ നിന്ന് ആരെങ്കിലും വഴി മോഷ്ടിച്ചെടുക്കുകയോ നാസിൽ തന്നെ എടുക്കുകയോ ചെയ്തതാണ് ചെക്ക് എന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു. നാസിലി​െൻറ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ നിന്ന് തട്ടിപ്പി​െൻറ രീതി വ്യക്തമാണ്.

ബ്ലാക്മെയിൽ ചെയ്തും തെറ്റിദ്ധരിപ്പിച്ചും പണം സമ്പാദിക്കുവാനുമാണ് പരാതിക്കാരൻ ശ്രമിച്ചത്. എന്നാൽ തീയിൽ കുരുത്ത തന്നെ അങ്ങിനെയൊന്നും കീഴ്പ്പെടുത്താനാവില്ല. എന്നാൽ ത​െൻറ ഭാഗത്താണ് നീതിയെന്നും ശബ്ദ സന്ദേശം പുറത്തു വന്നതുൾപ്പെടെ അതു തെളിയിക്കുന്നുണ്ടെന്നും ദുബൈയിൽ വാർത്താ സമ്മേളനം നടത്തി തുഷാർ പറഞ്ഞു. അഞ്ചു പൈസ പോലും നല്‍കാനില്ല. നാസിൽ മൂലം തനിക്കാണ് നഷ്ടമുണ്ടായത്.

കോടതിയെയും നിയമത്തെയും മാനിക്കുന്നതിനാലാണ് ഒത്തുതീർപ്പ് ചർച്ചക്ക് സന്നദ്ധനായത്. ഒരു രൂപ പോലും നൽകാനില്ലെങ്കിലും താൻ കാരണം എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ ഒരു ലക്ഷം ദിര്‍ഹം നല്‍കാമെന്ന് കോടതിയെ അറിയിച്ചിരുന്നു. കേസി​െൻറ പേരില്‍ വര്‍ഗീയവത്കരണത്തിന് ശ്രമം നടന്നുവെന്നും തുഷാര്‍ ആരോപിച്ചു. നാസിലിനെതിരെ നാട്ടിലും യു.എ.ഇയിലും നിയമ നടപടികൾ സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. സത്യാവസ്ഥ തെളിയിച്ച ശേഷം മാത്രം നാട്ടിൽ പോകണം എന്നാണ് ആഗ്രഹിക്കുന്നത്. ചെക്കുകേസിൽ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദുബൈ കോടതിയിൽ നാസിൽ നൽകിയ സിവിൽ കേസ് തള്ളിയതായും തുഷാർ പറഞ്ഞു.

താൻ ജയിലിലായ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതിൽ അസ്വാഭാവികതയില്ല. കേരളത്തിലെ ആയിരക്കണക്കിന് യൂനിറ്റുകളുള്ള പ്രബല സമുദായ സംഘടനയുടെ നേതാവ് എന്ന നിലയിലെ പരിഗണനയാണ് തനിക്ക് ലഭിച്ചത്. മറ്റേതെങ്കിലും സമുദായത്തി​െൻറ നേതാവിന് ഇത്തരം ഒരു അവസ്ഥ വന്നാലും മുഖ്യമന്ത്രി ഇടപെടുമായിരുന്നുവെന്നും തുഷാർ പറഞ്ഞു.

Tags:    
News Summary - thushar vellappally cheque case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.