തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി അബൂദബിയിൽ നിര്യാതനായി. തൃശൂർ അകലാട് അരുമ്പനയിൽ ജാസിർ (41) ആണ് നിര്യാതനായത്. ഗോൾഡൻ ഗ്ലാസ് സ്ഥാപന ഉടമ പരേതനായ അബ്ദുർ റഹ്മാന്റെ മകൻ ആണ്. അബൂദബിയിൽ ബിസിനസ് നടത്തിവരുകയായിരുന്നു ജാസിർ. ഭാര്യയും മൂന്ന് മക്കളും അടക്കം അബൂദബിയിൽ സ്ഥിര താമസമായിരുന്നു. പിതാവ് അബ്ദുർ റഹ്മാൻ കഴിഞ്ഞ വർഷം അബൂദബിയിൽ വെച്ചുതന്നെ മരണപ്പെട്ടിരുന്നു. മാതാവ്: മൈമൂന, സഹോദൻ: ജിഷാദ്. മൃതദേഹം ബനിയാസ് ഖബർ സ്ഥാനിൽ ഖബറടക്കി. 

Tags:    
News Summary - Thrissur Native passed away in Abu Dhabi.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.