തൃശൂര്‍ സ്വദേശി ദുബൈയില്‍ സ്‌കൂബ ഡൈവിങ്ങിനിടെ മരിച്ചു

ദുബൈ: ബലിപെരുന്നാള്‍ അവധി ആഘോഷത്തിനിടെ മലയാളി യുവ എന്‍ജിനീയര്‍ ദുബൈയില്‍ സ്‌കൂബ അപകടത്തില്‍ മരിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി വേലൂര്‍ ഒലെക്കേങ്കില്‍ വീട്ടില്‍ ഐസക് പോള്‍ (29) ആണ് സ്കൂബ ഡൈവിങ്ങിനിടെ മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ ഐവിന് പരിക്കേറ്റു. ഭാര്യ രേഷ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഐവിന്‍ അപകടനില തരണം ചെയ്തതായാണ് വിവരം.

അഞ്ച് വര്‍ഷത്തിലേറെയായി യു.എ.ഇയിൽ ജോലി ചെയ്തുവരുന്ന ഐസക് ദുബൈ അലെക് എന്‍ജീനിയറിങ് കമ്പനിയിലാണ്​ പ്രവർത്തിക്കുന്നത്​. ഭാര്യ രേഷ്മയും എന്‍ജിനീയറാണ്. വെള്ളിയാഴ്ച രാവിലെ ദുബൈ ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെയാണ്​ അപകടമുണ്ടായത്​.

മൂവര്‍ക്കും സ്‌കൂബ ഡൈവിങ്ങിന് മുന്‍പ് സ്വിമ്മിങ് പൂളില്‍ പരിശീലനം ലഭിച്ചിരുന്നു. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാതെ എസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    
News Summary - Thrissur man dies during scuba diving at Dubai’s Jumeirah Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.