നാട്ടിൽ​ വാക്​സിനെടുത്തവർക്കും യു.എ.ഇയിലേക്ക്​​ മടങ്ങിവരവിന്​ അപേക്ഷിക്കാം

ദുബൈ: നാട്ടിൽ വാക്​സിനെടുത്തവർക്കും ആഗസ്​റ്റ്​ 15 മുതൽ യാത്രക്ക്​ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ്​ സിറ്റിസൺഷിപ്പ്​(ഐ.സി.എ) അനുമതിക്കായി അപേക്ഷിക്കാം. രാജ്യത്തെ കോവിഡ്​ സാഹചര്യം വിശദീകരിക്കാനായി വിളിച്ചുചേർത്ത വീക്ക്​ലി വാർത്താസമ്മേളനത്തിലാണ്​ അധികൃതർ ഇക്കാര്യം വ്യക്​തമാക്കിയത്​.

യു.എ.ഇയിൽ അംഗീകരിച്ച വാക്​സിൻ ആയിരിക്കണം. ഇതോടെ ഇന്ത്യയിൽ കോവിഷീൽഡ് വാക്​സിനെടുത്തവർക്ക് യു.എ.ഇയിലേക്ക് വരാനായി അപേക്ഷിക്കാൻ വഴിയൊരുങ്ങി. വാക്​സിനേഷൻ സർട്ടിഫിക്കറ്റും മറ്റു ആവശ്യമായ വിവരങ്ങളും നൽകിയാണ്​ ഐ.സി.എ വെബ്​സൈറ്റിൽ അപേക്ഷിക്കേണ്ടത്​. രാജ്യത്തേക്ക്​ വരാൻ ആവശ്യമായ മറ്റു കോവിഡ്​ മാനദണ്ഡങ്ങളും പാലിക്കണമെന്ന്​ അധികൃതർ വ്യക്​തമാക്കി.

ദുബൈ ഒഴികെയുള്ള എമിറേറ്റുകളിലേക്ക്​ നിലവിൽ യു.എ.ഇയിൽ വാക്​സിനെടുത്തവർക്ക്​ മാത്രമാണ്​ യാത്ര ചെയ്യാൻ സാധിക്കുന്നത്​. ഇക്കാര്യത്തിലാണ്​ 15മുതൽ മാറ്റമുണ്ടാവുക. സ്​പുട്​നിക്​, ജോൺസൺ ആൻഡ്​ ജോൺസൺ, മൊഡേണ, നോവവാക്​സ്​, ആസ്​​ട്രസെനിക(കോവിഷീൽഡ്​), ​ഫൈസർ, സിനോഫാം എന്നിവയാണ്​ യു.എ.ഇ അംഗീകരിച്ച വാക്​സിനുകൾ. ദുബൈ റെസിഡൻറ്​ വിസക്കാർക്ക് നിലവിൽ ദുബൈയിലേക്ക് വരാൻ വാക്​സിനേഷൻ നിർബന്ധമില്ലെന്ന്​ അറിയിച്ചിരുന്നു.

Tags:    
News Summary - Those who have been vaccinated at India can apply to return to UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.