ഇന്ത്യയിൽ നിന്ന്​ ഷാർജയിലേക്ക്​ വരുന്നവർക്ക് ഐ.സി.എയുടെ അനുമതി വേണ്ട

ഷാർജ: ഇന്ത്യയിൽ നിന്ന്​ ഷാർജയിലേക്ക്​ വരുന്നവർക്ക്​ യു.എ.ഇ ഫെഡറൽ അതോറിറ്റിയുടേയോ (ഐ.സി.എ) ജി.ഡി.ആർ.എഫ്​.എയുടേയോ മുൻകൂർ അനുമതി ആവശ്യമില്ലെന്ന്​ ഔദ്യോഗിക എയർലൈനായ എയർ അറേബ്യ അറിയിച്ചു.

അതേസമയം, അബൂദബി, അൽഐൻ വിസക്കാർക്ക്​ ഐ.സി.എയുടെ അനുമതി തേടേണ്ടി വരും. മറ്റ്​ ആറ്​ എമിറേറ്റിലുള്ളവർക്ക്​ അനുമതി തേടാതെ ഷാർജയിൽ വിമാനമിറങ്ങാം.

നേരത്തെ ഷാർജയിൽ എത്തുന്ന ദുബൈ വിസക്കാർക്ക്​ ജി.ഡി.ആർ.എഫ്​.എയുടെയും മറ്റ്​ എമിറേറ്റുകളിലെ വിസക്കാർക്ക്​ ഐ.സി.എയുടെയും അനുമതി നിർബന്ധമായിരുന്നു. ഇതാണ്​ ഒഴിവാക്കിയത്​.

Tags:    
News Summary - Those coming to Sharjah from India do not need ICA permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.