Posted On
date_range Updated On
date_range തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അനുമോദിച്ചു
ദുബൈ: യു.എ.ഇ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെ അനുമോദിച്ചു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന അനുമോദന ചടങ്ങിൽ അനന്തപുരി പ്രവാസി കൂട്ടായ്മ പ്രസിഡൻറ് കെ.സി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി ജോൺസൺ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി ബാബു വർഗീസ്, വർക്കിങ് പ്രസിഡൻറ് രഞ്ജി കെ. ചെറിയാൻ, ജനറൽ സെക്രട്ടറി ഖാൻ പാറയിൽ, ബിജോയ് ദാസ്, സർഗ റോയ്, നവാസ് തേക്കട, പ്രഭാത് നായർ, വിജൻ നായർ, പട്ടം സൈഫ്, മീഡിയ കൺവീനർ എം. റിയാസ്, യൂത്ത് വിങ് കൺവീനർ അരുൺ, രാജേഷ് സോമൻ എന്നിവർ അനുമോദന പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.