ദുബൈ: ജൂൺ 14 വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് വിമാനസർവീസ് ഉണ്ടായിരിക്കില്ലെന്ന് ദുബൈയുടെ ഔദ്യോഗിക എയർലൈനായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ അനിശ്ചിതകാല വിലക്കേർപെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.
രണ്ടാഴ്ചക്കിടെ ഇന്ത്യയിൽ സന്ദർശനം നടത്തിയവർക്കും യു.എ.ഇയിലേക്ക് വരാൻ കഴിയില്ല. അതേസമയം, യു.എ.ഇ പൗരൻമാർ, ഗോൾഡൻ വിസക്കാർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് യാത്ര ചെയ്യാം. ഉടൻ യു.എ.ഇയിൽ എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നും വിസ കാലാവധി കഴിയുമെന്നുമുള്ളവരാണ് ഇതോടെ പ്രതിസന്ധിയിലായത്.
ജൂൺ ഒന്ന് മുതൽ വിമാന വിലക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷ. ആദ്യം മെയ് രണ്ട് വരെയായിരുന്നു വിലക്ക്. പിന്നീട് ഇത് 14 വരെയും അനിശ്ചിതകാലത്തേക്കും നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.