ഗ​സ്സ സ​ഹാ​യ വ​സ്തു​ക്ക​ളു​ടെ പാ​ക്കി​ങ്​ മൂ​ന്നാം​ഘ​ട്ടം ഇന്ന്​

ദു​ബൈ: ഗ​സ്സ​യി​ൽ യു​ദ്ധ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള സ​ഹാ​യ വ​സ്തു​ക്ക​ളു​ടെ പാ​ക്കി​ങ്​ ക്യാ​മ്പ്​ ഞാ​യ​റാ​ഴ്ച മൂ​ന്നി​ട​ത്ത് ന​ട​ക്കും. ദു​ബൈ, ഷാ​ർ​ജ, അ​ബൂ​ദ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്​ സ​ന്ന​ദ്ധ​സേ​വ​ക​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​കീ​യ പാ​ക്കി​ങ്​ പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ 15,000 ആ​വ​ശ്യ സാ​ധ​ന കി​റ്റു​ക​ൾ ത​യ്യാ​റാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ‘ത​റാ​ഹും-​ഫോ​ർ ഗ​സ്സ’ എ​ന്ന പേ​രി​ൽ യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ഗ​സ്സ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പാ​ക്കി​ങ്​ ക്യാ​മ്പു​ക​ൾ ഒ​രു​ക്കു​ന്ന​ത്. മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യാ​ണ്​ സ​മാ​ന​മാ​യ രീ​തി​യി​ൽ ക്യാ​മ്പു​ക​ൾ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ നൂ​റു​ക്ക​ണ​ക്കി​ന്​ സ​ന്ന​ദ്ധ സേ​വ​ക​രാ​ണ്​ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗാ​മാ​യ​ത്.

മൂ​ന്ന്​ എ​മി​റേ​റ്റു​ക​ളി​ലാ​യി ന​ട​ന്ന നാ​ലു ക്യാ​മ്പു​ക​ളി​ൽ നി​ന്ന്​ നി​ല​വി​ൽ 38,000ത്തി​ലേ​റെ കി​റ്റു​ക​ൾ ത​യ്യാ​റാ​ക്കി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കും മാ​താ​ക്ക​ൾ​ക്കും ആ​വ​ശ്യ​മു​ള്ള വ​സ്തു​ക്ക​ൾ, മ​റ്റു ആ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ണ്​ സ​ഹാ​യ വ​സ്തു​ക്ക​ളാ​യി പ്ര​ധാ​ന​മാ​യും സ്വീ​ക​രി​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വ​ള​ണ്ടി​യേ​ർ​സ്​ എ​മി​റേ​റ്റ്​​സ്, എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്​ വ​ള​ണ്ടി​യേ​ഴ്​​സ്​ പോ​ർ​ട​ൽ, യൗം ​ഫോ​ർ ദു​ബൈ തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. അ​ബൂ​ദ​ബി​യി​ൽ യാ​സ്​ ഐ​ല​ൻ​ഡ്​ ഇ​ത്തി​ഹാ​ദ്​ അ​രേ​ന​യി​ലും ദു​ബൈ​യി​ൽ ഫെ​സ്റ്റി​വ​ൽ അ​രേ​ന സി​റ്റി​യി​ലെ ഫെ​സ്റ്റി​വ​ൽ അ​രേ​ന​യി​ലും ഷാ​ർ​ജ​യി​ൽ അ​ൽ ബൈ​ത്​ മി​ത​വ​ഹി​ദ്​ ഹാ​ളി​ലു​മാ​ണ്​ ഞാ​യ​റാ​ഴ്ച പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.

ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​രു​ന്നു. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ൻ​റാ​ണ്​ സ​ഹാ​യ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ എ​ത്തി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. അ​ബൂ​ദ​ബി, ദു​ബൈ, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ, ഫു​ജൈ​റ, അ​ൽ ദ​ഫ്​​റ, അ​ജ്​​മാ​ൻ, ഉ​മ്മു​ൽ ഖു​വൈ​ൻ, അ​ൽ​ഐ​ൻ തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ്​ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ഇ​വി​ടെ സ​ഹാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​മെ​ന്ന്​ ​റെ​ഡ്​ ക്ര​സ​ൻ​റ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - The third phase of packing of Gaza relief goods today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.