ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർധൻ റെഡ്ഡി റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയെ സന്ദർശിച്ചപ്പോൾ

റാസൽഖൈമ ഭരണാധികാരിയെ സന്ദർശിച്ച്​ കോൺസൽ ജനറൽ

റാസൽഖൈമ: ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർധൻ റെഡ്ഡിയെ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി സ്വീകരിച്ചു. സഖർ ബിൻ മുഹമ്മദ് സിറ്റിയിലുള്ള ഭരണാധികാരിയുടെ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.

ചുമതലയേറ്റെടുത്തതിന് പിന്നാലെ ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായാണ് കോൺസൽ ജനറൽ റാസൽഖൈമ ഭരണാധികാരിയെ കാണാനെത്തിയത്. പുതിയ കോൺസൽ ജനറലിനെ ഊഷ്മളമായി സ്വാഗതം ചെയ്ത ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, അദ്ദേഹത്തിന് പുതിയ പദവിയിൽ വിജയാശംസകൾ നേർന്നു. വിവിധ മേഖലകളിൽ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും സുഹൃദ്​ ബന്ധവും കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്‍റെ ഔദ്യോഗിക പ്രവർത്തനങ്ങൾ ഉപകരിക്കട്ടെ എന്ന് കൂടിക്കാഴ്ചയിൽ ഭരണാധികാരി പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Consul General visits Ruler of Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.