ശൈഖ് അഹമ്മദിന്‍റെ നിര്യാണം: ആസാദ് മൂപ്പൻ അനുശോചിച്ചു

ദുബൈ: ശൈഖ്​ അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിര്യാണത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത്​കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അനുശോചിച്ചു. ദുബൈക്കും യു.എ.ഇക്ക്‌ ആകെയും അദ്ദേഹത്തിന്‍റെ പതിറ്റാണ്ടുകളുടെ സമർപ്പിത സേവനം, രാജ്യത്തിന്‍റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ, പൊതുസേവനത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത എന്നിവ എക്കാലവും ഓർമിക്കപ്പെടുമെന്ന്​ അനുശോചന സന്ദേശത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആൽ മക്തൂം കുടുംബത്തിനും ദുബൈയിലെയും യു.എ.ഇയിലെയും ജനങ്ങൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്കരമായ സമയത്ത് അല്ലാഹു അദ്ദേഹത്തിന് നിത്യശാന്തി നൽകുകയും കുടുംബത്തിന് ശക്തിയും ക്ഷമയും നൽകട്ടെ എന്നും പ്രാർഥിക്കുന്നു.

Tags:    
News Summary - Passing away of Sheikh Ahmed: Azad Moopen expressed condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.