യു.​എ.​ഇ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ച നാ​നോ ഉ​പ​ഗ്ര​ഹം ‘മെ​സ​ൻ​സാ​റ്റ്’​

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​ഗ്ര​ഹം 'മെ​സ​ൻ​സാ​റ്റ്'​വി​ക്ഷേ​പി​ച്ചു

ദു​ബൈ: യു.​എ.​ഇ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ച നാ​നോ ഉ​പ​ഗ്ര​ഹം 'മെ​സ​ൻ​സാ​റ്റ്'​വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. റ​ഷ്യ​യി​ലെ കോ​സ്മോ​ഡ്രോ​മി​ൽ നി​ന്നാ​ണ് കൊ​ച്ചു ഉ​പ​ഗ്ര​ഹം ശൂ​ന്യാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ച​ത്. 2.7 കി​ലോ ഭാ​ര​മു​ണ്ട്. അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് റാ​സ​ൽ​ഖൈ​മ, ഖ​ലീ​ഫ യൂ​നി​വേ​ഴ്സി​റ്റി, യു.​എ.​ഇ സ്പേ​സ് ഏ​ജ​ൻ​സി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് സാ​റ്റ​ലൈ​റ്റ് വി​ക​സി​പ്പി​ച്ച​ത്.

അ​ന്ത​രീ​ക്ഷ​ത്തി​ലെ ഹ​രി​ത​വാ​ത​ക​ങ്ങ​ൾ, ക​ട​ലി​ൽ കാ​ണു​ന്ന റെ​ഡ് ടൈ​ഡ് പ്ര​തി​ഭാ​സം എ​ന്നി​വ​യെ കു​റി​ച്ച് പ​ഠി​ക്കു​ക​യാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​െൻറ ല​ക്ഷ്യം. യു.​എ.​ഇ വി​ക്ഷേ​പി​ക്കു​ന്ന പ​ത്താ​മ​ത്തെ ഉ​പ​ഗ്ര​ഹ​മാ​ണി​ത്. സോ​യു​സ് 2 ബി ​റോ​ക്ക​റ്റി​ൽ ശൂ​ന്യാ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ന്ന മെ​സ​ൻ​സാ​റ്റ് അ​ടു​ത്ത​മാ​സം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തും. ഖ​ലീ​ഫ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ യാ​ഹ്സാ​റ്റ് സ്പേ​സ് ലാ​ബി​ലും അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് റാ​സ​ൽ​ഖൈ​മ​യി​ലും ഗ്രൗ​ണ്ട് സ്​​റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​പ​ഗ്ര​ഹ​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഇ​വി​ടെ ശേ​ഖ​രി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 02:26 GMT