ദുബൈ: രണ്ടാമത് 'ദുബൈ സ്നോ റൺ' സെപ്റ്റംബർ 17ന് മാൾ ഓഫ് എമിറേറ്റ്സിലെ സ്കൈ ദുബൈയിൽ നടക്കും. ദുബെ സ്പോർട്സ് കൗൺസിലും മാജിദ് അൽ ഫുത്തൈം ഗ്രൂപ്പും ചേർന്നാണ് കഴിഞ്ഞ വർഷത്തെ വൻ വിജയത്തിെൻറ ചുവടുപിടിച്ച് ഈ വർഷവും മഞ്ഞിലെ ഒാട്ടം ഒരുക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദുബൈ സ്പോർട്സ് കൗൺസിലിെൻറ വെബ്സൈറ്റ്(www.dubaisc.ae) വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള 16വയസ്സ് തികഞ്ഞ സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം. ഈ വർഷത്തെ സ്നോ റണ്ണിൽ അഞ്ച് കീലോമീറ്റർ ഇനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന ആദ്യ മൽസരത്തിൽ 46രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കാളികളായിരുന്നു. യു.എ.ഇ പൗരനായ ബൂതി അൽ നുഐമി പുരുഷ വിഭാഗത്തിലും ജർമൻകാരിയായ പിയ ഹൻസ്കെ വനിതകളുടെ വിഭാഗത്തിലും വിജയികളായി. അറേബ്യൻ മേഖലയിൽ ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത് യു.എ.ഇയിൽ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.