ഷി​ൻ​സോ ആ​ബെ​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ

അ​ബൂ​ദ​ബി: വെ​ള്ളി​യാ​ഴ്ച വെ​ടി​യേ​റ്റു മ​രി​ച്ച മു​ൻ ജ​പ്പാ​ൻ​ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യു​ടെ കു​ടും​ബ​ത്തെ അ​നു​ശോ​ച​ന​മ​റി​യി​ച്ച്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. പ്രി​യ സു​ഹൃ​ത്ത്​ ഷി​ൻ​സോ ആ​ബെ​യു​ടെ മ​ര​ണ​വാ​ർ​ത്ത കേ​ട്ട​ത്​ വ​ള​രെ ദുഃ​ഖ​ത്തോ​ടെ​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​ഭി​മാ​ന​ത്തോ​ടെ ജ​പ്പാ​നെ സേ​വി​ച്ച വ്യ​ക്​​തി​ത്വ​മാ​യി​രു​ന്നു ആ​ബെ​യെ​ന്നും യു.​എ.​ഇ​യു​മാ​യി സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ൽ എ​ന്നും ത​ൽ​പ​ര​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി കി​ഷി​ദ​ക്ക്​ അ​നു​ശോ​ച​ന സ​ന്ദേ​ശ​മ​യ​ച്ചു.

Tags:    
News Summary - The rulers mourned the death of Shinzo Abe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.