പാട്രിക് സ്റ്റെഫെലിൻ മെഡലുമായി

രക്ഷാപ്രവർത്തന മികവിൽ ലോകത്തിന്റെ നെറുകയിൽ എത്തി ദുബൈ പൊലീസ്; പാട്രിക് സ്റ്റെഫെലിന് ലോക ചാമ്പ്യൻഷിപ്പ്

ദുബൈ: അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന 2026 ‘ഫയർഫൈറ്റർ ചലഞ്ച് ലീഗ്’ (എഫ്​.സി.എൽ) ലോക ചാമ്പ്യൻഷിപ്പിൽ ദുബൈ പൊലീസ് റെസ്ക്യൂ ടീം അംഗമായ പാട്രിക് സ്റ്റെഫെലിൻ ലോക ചാമ്പ്യനായി. ഈ നേട്ടത്തോടെ അന്താരാഷ്ട്ര കായിക രംഗത്ത് പുതിയൊരു ചരിത്രവിജയം കൂടി ദുബൈ പൊലീസ് സ്വന്തമാക്കി.

മത്സരത്തിൽ വെറും ഒരുമിനിറ്റും 20.66 സെക്കൻഡും കൊണ്ട് ലക്ഷ്യം പൂർത്തിയാക്കിയാണ് പാട്രിക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തീപിടുത്തവും രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കഠിനമായ വെല്ലുവിളികളെ അതിജീവിച്ച് പാട്രിക് കാഴ്ചവെച്ച ശാരീരികക്ഷമതയും വേഗവും സാങ്കേതിക മികവും ചരിത്രവിജയത്തിന്​ കരുത്തുപകർന്നു.

ലോകമെമ്പാടുമുള്ള പ്രമുഖ രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും മാറ്റുരച്ച ടൂർണമെന്‍റായിരുന്നു ഇത്. ഗോപുരങ്ങൾ കയറുക, ഭാരമേറിയ ഹോസുകൾ വലിച്ചിഴക്കുക, രക്ഷാപ്രവർത്തനങ്ങൾ അനുകരിക്കുക തുടങ്ങിയ തത്സമയ വെല്ലുവിളികളിലൂടെ മത്സരാർഥികളുടെ കരുത്തും വേഗതയും സാങ്കേതിക മികവുമാണ് എഫ്​.സി.എല്ലിൽ പരീക്ഷിക്കുക.

നേരത്തെ ദുബൈ പൊലീസിൽ ട്രെയിനറായി കരിയർ ആരംഭിച്ച പാട്രിക്, പിന്നീട് റെസ്ക്യൂ ടീമിന്‍റെ ഭാഗമാവുകയായിരുന്നു. ദുബൈ പൊലീസ് നൽകിയ മികച്ച പിന്തുണക്കുള്ള നന്ദി അദ്ദേഹം അറിയിച്ചു. 

Tags:    
News Summary - Dubai Police rescue team member Patrick Stephelin became world champion at the 2026 Firefighter Challenge League World Championship in Las Vegas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.