കാണാതായ 'പെറ്റി'നെ കണ്ടെത്താൻ സഹായിച്ചാൽ​ 1.2 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച്​ ഉടമ

ദുബൈ: കാണാതായ വളർത്തുനായെ കണ്ടെത്താൻ സഹായിക്കുന്നവർക്ക്​ 6000ദിർഹം(1.2 ലക്ഷം രൂപ) പ്രതിഫലം പ്രഖ്യാപിച്ച്​ ഉടമമസ്​ഥരായ ദുബൈയിലെ ഇന്ത്യൻ കുടുംബം. പത്ത്​ വയസ്​ പ്രായമായ പെറ്റിനെ ഉമ്മുസുഖൈമിൽ വെച്ച്​ സാധാരണയുള്ള നടത്തത്തിനിടെയാണ്​ കാണാതായത്​.

ഏറെ സമയം കാത്തിരുന്നിട്ടും വീട്ടിലെത്താതായതോടെ കുടുംബം അന്വേഷിച്ചെങ്കലും കണ്ടെത്താനായില്ല. കാണാതായ സ്​ഥലത്തു നിന്ന്​ 30കിലോ മീറ്റർ ദുരെ സ്​ഥലത്ത്​ ഇതിനെ കണ്ടതായി അറബ്​ കുടുംബം അറിയിച്ചിരുന്നു. പെറ്റിനെ കാണാതായ ട്വിറ്റർ അറിയിപ്പ്​ വഴി ഈ കുടുംബം വിവരം കൈമാറി. എന്നാൽ അവിടെനിന്നും നായ്​കുഞ്ഞ്​ കടന്നുകളയുകയായിരുന്നു.

ആ വീടി​െൻറ പരിസരങ്ങളിൽ ഏറെ നേരം അന്വേഷിച്ചിട്ട്​ കണ്ടെത്താനാവാതെ വന്നതോടെയാണ്​ ഉടമയായ റിയ സോധി സഹായിക്കുന്നവർക്ക്​ പ്രതിഫലം പ്രഖ്യാപിച്ചത്​. ആദ്യം 1000ദിർഹമാണ്​ പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്​. കൂടുതൽ ആളുകൾ തിരച്ചിലിന്​ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്​ തുക വർധിപ്പിച്ചത്​.

Tags:    
News Summary - The owner has announced a reward of Rs 1.2 lakh for helping to find the missing Dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.