ദുബൈ: കേരള സർവകലാശാലയില്‍ വി.സിയുടെ ഒപ്പും കാത്ത് 2,500ലധികം സർട്ടിഫിക്കറ്റുകളും അനേകം ഫയലുകളും കെട്ടിക്കിടക്കുന്നത് കാരണം ഭരണസ്തംഭനം ഉണ്ടായെന്ന വാർത്ത ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് വേൾഡ് കെ.എം.സി.സി. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗം ഇത്തരം നീക്കങ്ങളില്‍നിന്ന് പിന്തിരിയണമെന്ന് വേൾഡ് കെ.എം.സി.സി എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് കുട്ടികളുടെ ഭാവി അവതാളത്തിലാക്കിയ ‘കീം’ പരീക്ഷയുടെ ഫലത്തെക്കുറിച്ച് അന്വേഷണം നടക്കണം. വിവിധ രംഗങ്ങളിൽ കേരളം നേടിയ അഭിമാനത്തെ തകർത്തുകളയുന്ന സമീപനമാണ് ഇടതുസർക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി.
ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. ജന.സെക്ര. ഡോ. പുത്തൂര്‍ റഹ്മാന്സ്വാഗതം പറഞ്ഞു. എസ്.എ.എം ബഷീര്‍(ഖത്തര്‍), അസൈനാര്‍ കളത്തിങ്ങല്‍(ബഹ്റൈന്‍), സി.വി.എം വാണിമേല്‍(കേരളം), അബ്ദുന്നാസര്‍ നാച്ചി(ഖത്തര്‍), ഡോ. മുഹമ്മദ് അലി കൂനാരി(ജർമനി), ഷബീര്‍ കാലടി(സലാല), കുഞ്ഞമ്മദ് പേരാമ്പ്ര(കുവൈത്ത്), യു. അബ്ദുല്ല ഫാറൂഖി(യു.എ.ഇ) എന്നിവര്‍ ചർച്ചയില്‍ പങ്കെടുത്തു. ട്രഷറർ യു.എ നസീര്‍(യു.എസ്) നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.