ഫൈ​സ​ൽ എ​ളേ​റ്റി​ൽ

പ്രഥമ പീർ മുഹമ്മദ്‌ സ്മാരക അവാർഡ് ഫൈസൽ എളേറ്റിലിന്

അ​ബൂ​ദ​ബി: മാ​പ്പി​ള​പ്പാ​ട്ട് ക​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഈ ​രം​ഗ​ത്തെ ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി രൂ​പീ​കൃ​ത​മാ​യ പീ​ർ മു​ഹ​മ്മ​ദ് (പി.​എം) ഫൗ​ണ്ടേ​ഷ​ൻ അ​ബൂ​ദ​ബി​യു​ടെ പ്ര​ഥ​മ ‘പീ​ർ മു​ഹ​മ്മ​ദ്​ സ്മാ​ര​ക’ പു​ര​സ്കാ​ര​ത്തി​ന്​ പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട്​ ഗ​വേ​ഷ​ക​നും ഗാ​യ​ക​നു​മാ​യ ഫൈ​സ​ൽ എ​ളേ​റ്റി​ൽ അ​ർ​ഹ​നാ​യി. 50,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

കേ​ര​ള​ത്തി​ലെ മാ​പ്പി​ള​പ്പാ​ട്ട് രം​ഗ​ത്ത് അ​റ​ബി ഭാ​ഷ ചെ​ലു​ത്തി​യ സ്വാ​ധീ​നം വി​ഷ​യ​മാ​ക്കി ഫൈ​സ​ൽ എ​ളേ​റ്റി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​വും മാ​പ്പി​ള​പ്പാ​ട്ട് രം​ഗ​ത്ത് കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ചു കൊ​ണ്ട് അ​ദ്ദേ​ഹം രൂ​പ​വ​ത്​​ക​രി​ച്ച ത​ന​ത് ശൈ​ലി​യും ഈ ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യും ഒ​ക്കെ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു അ​വാ​ർ​ഡ്. സി​നി​മ-​ടെ​ലി​വി​ഷ​ൻ ഷോ ​മേ​ഖ​ല​ക​ളി​ലും അ​ദ്ദേ​ഹം അ​ർ​പ്പി​ച്ച ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ കൂ​ടി ജൂ​റി അം​ഗ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്തു. അ​ടു​ത്ത മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

‘റ​ഫി നൈ​റ്റ്’ എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം പി.​എം ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത നി​ശ ആ​സ്വാ​ദ​ക​ർ​ക്ക്​ ഹൃ​ദ്യ​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​യി​രു​ന്നു. പി​ന്ന​ണി ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് അ​സ്‌​ല​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ്​ റ​ഫി​യു​ടെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ഗാ​ന വി​രു​ന്നൊ​രു​ക്കി​യ​ത്. 

Tags:    
News Summary - The first Peer Muhammad Memorial Award goes to Faisal Elateel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.