കകണക്കുപുസ്തകത്തിലെ ലാഭനഷ്ടങ്ങളിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന വില്ലെൻറ റോളാണ് ഫൈനുകൾക്ക്. മാസാവസാനം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുേമ്പാഴായിരിക്കും എവിടെനിന്നെങ്കിലും വലിയൊരു പിഴ വന്നുവീഴുന്നത്. അതോടെ സകല കണക്കും പിഴക്കും. കാർ ഓടിക്കുന്നവൻ അഞ്ച് മിനിറ്റ് ലാഭിക്കാൻ 500 ദിർഹം ഫൈൻ വാങ്ങും. കാൽനടക്കാരൻ നടപ്പ് ലാഭിക്കാൻ റോഡ് മുറിച്ചുകടന്ന് പൊലീസിെൻറ പിഴ വാങ്ങും. അങ്ങനെ, ചെറിയ ലാഭങ്ങൾക്കായി വലിയ തുക നഷ്ടപ്പെടുത്തുന്നവരുടെ പട്ടിക തയാറാക്കിയാൽ തലപ്പത്തുതന്നെ എപ്പോഴും ഒരു കൂട്ടരുണ്ടാകും. ഹോട്ടലുകാർ.
അശ്രദ്ധമൂലവും അറിവില്ലായ്മ കൊണ്ടും പിഴ അടക്കാൻ വിധിക്കപ്പെട്ടവർ. അതെ, നമ്മുടെ ഹോട്ടലുകാരിൽ ഭൂരിപക്ഷവും നിയമലംഘകരാകുന്നത് നിബന്ധനകളെ കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്. അല്ലാതെ, വെട്ടിപ്പോ തട്ടിപ്പോ നടത്തിയല്ല. ചെറിയൊരു ശ്രദ്ധ നൽകിയാൽ ഒഴിവാക്കാവുന്ന ഒരുപാട് ഫൈനുകളുണ്ട്. ഹോട്ടലുകളെയും റസ്റ്റാറൻറുകളെയും കഫ്റ്റീരിയകളെയും എന്നുവേണ്ട, ദുബൈയുടെ മുക്കിലും മൂലയിലുമുള്ള ചെറു ഭക്ഷണ ശാലകൾ മുതൽ വൻകിട ആഡംബര ഹോട്ടലുകൾ വരെയുള്ളവർക്ക് പിഴയിൽനിന്ന് രക്ഷനേടാനും മികച്ചൊരു ഭക്ഷ്യ സംസ്കാരം വളർത്തിയെടുക്കാനും പ്രവാസികളുടെ മുഖപത്രമായ 'ഗൾഫ് മാധ്യമം' ദുബൈയിലെ ഏറ്റവും മികച്ച സർക്കാർ വകുപ്പായ ദുബൈ മുനിസിപ്പാലിറ്റിയുമായി കൈകോർക്കുന്നു. മഹാമാരിയിൽ പ്രതിസന്ധിയിലായ ഹോട്ടൽ മേഖലക്ക് പുതുജീവനേകാനും കൂടുതൽ ഉപഭോക്താക്കളെ ആത്മവിശ്വാസത്തോടെ തീൻമേശയിലേക്കെത്തിക്കാനും ലക്ഷ്യമിട്ട് നടക്കുന്ന 'കുക്ക് കാറ്റർ കൺസ്യൂം' കാമ്പയിന് ചൊവ്വാഴ്ച തുടക്കമാകും. 'പിഴ അടപ്പിക്കാൻ ഞങ്ങൾക്ക് യാതൊരു താൽപര്യവുമില്ല. പൂർണമായും ഒഴിവാക്കാനാണ് താൽപര്യം' - ദുബൈ മുനിസിപ്പാലിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥെൻറ വാക്കുകളാണിത്. അതെ, ദുബൈ മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം നിങ്ങളുടെ നൻമയും സമ്പൽ സമൃദ്ധിയും ഉപഭോക്താക്കളുടെ സംതൃപ്തിയുമാണ്.
എന്നാൽ, നമ്മൾ ചെയ്യുന്നതോ, അധികൃതരുടെ കണ്ണിൽപൊടിയിടാൻ പൊടിക്കൈകൾ നടത്തി വലിയ ഫൈൻ വാങ്ങിക്കൂട്ടും. വൃത്തിയില്ലെന്ന പേരിൽ ഉപഭോക്താക്കൾ ഹോട്ടൽ കൈയൊഴിയുന്നത് മറ്റൊരു നഷ്ടം. കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ നഷ്ടം നമുക്ക് തന്നെയായിരിക്കും.
ഇതിന് പ്രതിവിധിയില്ലേ?. ഉണ്ട്. പ്രതിവിധികൾ പറഞ്ഞുതരാനും സ്ഥാപനങ്ങളെ പിഴ രഹിതമാക്കാനും നാളെ മുതൽ 'ഗൾഫ് മാധ്യമം' നിങ്ങളുടെ അടുത്തേക്ക് ഇറങ്ങി വരുന്നു. ഉപദേശങ്ങൾ നൽകുന്ന സുഹൃത്തായി, നേർവഴി പകരുന്ന വഴികാട്ടിയായി, നിർദേശം നൽകുന്ന ഇൻസ്ട്രക്ടറായി, ഭക്ഷണം രുചിക്കുന്ന ഉപഭോക്താവായി... അങ്ങിനെയങ്ങനെ ചെറിയ ചെലവിൽ വലിയ ലാഭങ്ങൾ കൊയ്യാനുള്ള വഴികളുമായി ഞങ്ങൾ വരുന്നു, കാത്തിരിക്കുക...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.