കോവിഡ് ജാഗ്രത കൈവിടാതെ ബലിപ്പെരുന്നാള്‍ ആഘോഷം പ്രൗഢമാക്കാനുള്ള തയാറെടുപ്പുകളിലാണ് റാസല്‍ഖൈമ. ആഘോഷ ദിവസങ്ങൾ വരവേൽക്കാൻ പ്രധാന തെരുവുകളും റൗണ്ട് എബൗട്ടുകളും വൈദ്യുത ദീപങ്ങളാല്‍ അലംകൃതമായി.
മസ്ജിദുകളില്‍ ശുചീകരണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. കോവിഡ് വ്യാപന പ്രതിരോധത്തില്‍ ജാഗ്രത കൈവിടരുതെന്ന അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും ആഘോഷമെന്ന ദൃഢപ്രതിജ്ഞയിലാണ് തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെയുള്ള വിദേശികളും.
ബലിപ്പെരുന്നാൾ പ്രമാണിച്ച് വിപണിയിൽ ഉണർവെത്തിയത് കച്ചവടക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഭക്ഷ്യ വസ്ത്ര വിപണികളിലെല്ലാം പ്രത്യേക കിഴിവ് പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. റാസല്‍ഖൈമയിലെ തീരങ്ങള്‍, മര്‍ജാന്‍ ഐലൻറ് ഫാമിലി പാര്‍ക്ക്, സഖര്‍ പാര്‍ക്ക്, ജബല്‍ ജെയ്സ്, ദയാ ഫോര്‍ട്ട് തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലെല്ലാം അവധി ദിനങ്ങളില്‍ പ്രത്യേക പട്രോളിങ് വിഭാഗത്തിെൻറ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഉള്‍പ്പെടെ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കുന്നുണ്ട്. വിവിധ കൂട്ടായ്മകള്‍ ഓണ്‍ലൈന്‍ വഴി പെരുന്നാള്‍ ആഘോഷ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.