ഇബ്രാഹീം
അൽഐൻ: 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മലപ്പുറം തിരൂർ, കോട്ട് ടി.എസ് റോഡ് സ്വദേശി ഇബ്രാഹീം പരിയാരത്ത് നാട്ടിലേക്ക് മടങ്ങുന്നു. 1989 ആഗസ്റ്റ് എട്ടിനാണ് ഇബ്രാഹീം യു.എ.ഇയിലെത്തുന്നത്.
ആദ്യ ഒരു വർഷം ഷാർജ മദാമിൽ ഇലക്ട്രോണിക് ഷോപ്പിൽ ജോലി ചെയ്തു. തുടർന്ന് ഒന്നര വർഷം ദുബൈ ഹംരിയ മാർക്കറ്റിലായിരുന്നു ജോലി. 1992 ജനുവരി മുതൽ തുടർച്ചയായി 29 വർഷം അൽ ഐനിലെ അൽ അമീൻ ബാകേറീസിലെ സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു.
സംതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങുന്ന ഇദ്ദേഹത്തിന് ഇനിയുള്ള കാലം പ്രായമായ മാതാപിതാക്കൾക്കൊപ്പം കഴിയണമെന്നാണ് ആഗ്രഹം. ഭാര്യ: ആസ്യ. മക്കൾ: ലമീസ്, ഹിബ, റഫീഖ്. അൽ ഐൻ യൂനിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന യാഹു ജ്യേഷ്ഠ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.