ദു​ബൈ: നാ​ടി​ന്‍റെ ഓ​ർ​മ​ക​ളി​ലേ​ക്ക്​ പ്ര​വാ​സി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ര​ക്കി​ലേ​ക്ക്​ മ​ല​യാ​ളി സ​മൂ​ഹം. ഒ​രാ​ഴ്ച മു​മ്പ്​ തു​ട​ങ്ങി​യ ഓ​ണ​ത്തി​ര​ക്ക്​ ഇ​ന്ന്​ ഉ​ത്രാ​ട​പ്പാ​ച്ചി​ലോ​ടെ സ​ജീ​വ​മാ​കും. ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും സ​മ​യം ക​ണ്ടെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പ്ര​വാ​സി​ക​ൾ ന​ഗ​ര​ത്തി​ലേ​ക്കി​റ​ങ്ങു​ന്ന ദി​വ​സ​മാ​ണി​ന്ന്.

നാ​ള​ത്തെ തി​രു​വോ​ണ സ​ദ്യ​ക്ക്​ കൂ​ട്ടൊ​രു​ക്കാ​ൻ ഇ​ന്നു​ത​ന്നെ സാ​ധ​ന​ങ്ങ​ളെ​ല്ലാം അ​ടു​ക്ക​ള​യി​ലെ​ത്തും. അ​ത്തം പി​റ​ന്ന​തി​നു പി​ന്നാ​ലെ, ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ത​ന്നെ ഓ​ണാ​ഘോ​ഷ​ങ്ങ​ളും തു​ട​ങ്ങി​യി​രു​ന്നു. വാ​രാ​ന്ത്യ അ​വ​ധി​യി​ൽ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ വൈ​വി​ധ്യ​മാ​ർ​ന്ന ഓ​ണ​പ്പ​രി​പാ​ടി​ക​ളു​മാ​യി ഒ​ത്തു​കൂ​ടി. വ്യാ​ഴാ​ഴ്ച തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നി​രി​ക്കെ, പ്ര​വാ​സി വീ​ടു​ക​ൾ പു​ക്ക​ള​മൊ​രു​ക്കി​യും ഓ​ണ​പ്പു​ട​വ വാ​ങ്ങി​യും സ​ദ്യ​വ​ട്ട​ത്തി​ന്​ ഒ​രു​ക്കം കൂ​ട്ടി​യും ഓ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​ന്ന്​ പ്ര​വൃ​ത്തി ദി​ന​മാ​യ​തി​നാ​ൽ തി​ര​ക്കി​നി​ട​യി​ലാ​യി​രി​ക്കും പ്ര​വാ​സി​ക​ളു​ടെ ഉ​ത്രാ​ട​പ്പാ​ച്ചി​ൽ.

ര​ണ്ടു വ​ർ​ഷ​മാ​യി വീ​ട്ടി​ലി​രു​ത്തി​യ കോ​വി​ഡി​നെ, പ​ടി​ക്ക്​ പു​റ​ത്താ​ക്കി​യാ​ണ്​ പ്ര​വാ​സ ലോ​കം വ​ർ​ണാ​ഭ​മാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ചെ​റി​യ രീ​തി​യി​ൽ ആ​ഘോ​ഷം ന​ട​ന്നി​രു​ന്നെ​ങ്കി​ലും വ​ലി​യ കൂ​ട്ടാ​യ്മ​ക​ളും വ​മ്പ​ൻ സ​ദ്യ​ക​ളു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​ക്കു​റി 10000ലേ​റെ പേ​ർ പ​​ങ്കെ​ടു​ക്കു​ന്ന സ​ദ്യ​ക​ളൊ​രു​ക്കി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​ണ്ട്. 

ഇ​ല​നി​റ​ച്ച്​ ഓ​ണ​സ​ദ്യ

ക​ട​ലി​നി​ക്ക​രെ​യാ​ണെ​ങ്കി​ലും നാ​ട്ടു​രു​ചി​യി​ൽ​ത്ത​ന്നെ ഓ​ണ​സ​ദ്യ തീ​ൻ​മേ​ശ​യി​ലെ​ത്തു​മെ​ന്ന​താ​ണ്​ സ​വി​ശേ​ഷ​ത. അ​ത്തം പി​റ​ക്കു​മ്പോ​ഴേ​ക്കും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ മു​ത​ൽ റ​സ്​​റ്റാ​റ​ന്‍റു​ക​ളും ചെ​റു​കി​ട ഹോ​ട്ട​ലു​ക​​ളു​മെ​ല്ലാം ത​ന്നെ ഇ​ത്ത​വ​ണ ​ഓ​ണ​സ​ദ്യ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും റ​സ്​​റ്റാ​റ​ന്‍റു​ക​ളി​ലു​മാ​യി ഓ​ണ​സ​ദ്യ ഒ​രു​ക്കി​യ​തെ​ങ്കി​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ സ​ദ്യ ല​ഭി​ക്കു​ന്നു​ണ്ട്. 30 ദി​ർ​ഹം മു​ത​ൽ സ​ദ്യ ല​ഭ്യ​മാ​ണ്. 'റെ​ഡി​മെ​യ്​​ഡ്​' ഓ​ണ​സ​ദ്യ​ക​ൾ ആ​യി​രി​ക്കും സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ആ​ശ്ര​യി​ക്കു​ക. മു​ൻ​കൂ​ർ ബു​ക്ക്​ ചെ​യ്താ​ൽ സ​ദ്യ വീ​ട്ടി​ലെ​ത്തും. ഇ​ന്നു​മു​ത​ലാ​ണ്​ സ​ദ്യ വി​ള​മ്പി​ത്തു​ട​ങ്ങു​ന്ന​ത്. 11വ​രെ ചി​ല സ്ഥാ​പ​ന​ങ്ങ​ൾ സ​ദ്യ ഓ​ഫ​ർ ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ചെ​റു​കി​ട ഹോ​ട്ട​ലു​ക​ൾ തി​രു​വോ​ണ ദി​ന​ത്തി​ൽ മാ​ത്ര​മാ​ണ്​ സ​ദ്യ ന​ൽ​കു​ന്ന​ത്. ഷാ​ർ​ജ ഒ​ഴി​കെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച പ്ര​വൃ​ത്തി ദി​ന​മാ​യ​തി​നാ​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ആ​ഘോ​ഷം. പ​ച്ച​ക്ക​റി​ക​ളു​മാ​യും ഓ​ണ​പ്പു​ട​വ​ക​ളു​മാ​യും വി​പ​ണി സ​ജീ​വ​മാ​ണ്. നേ​രി​ട്ടെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി സ്വ​ന്ത​മാ​യി സ​ദ്യ​വ​ട്ടം ഒ​രു​ക്കു​ന്ന​വ​രും കു​റ​വ​ല്ലെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

പൂ​ക്ക​ള​ങ്ങ​ൾ സ​ജീ​വം

മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ പൂ​ക്ക​ള​മൊ​രു​ക്കു​ന്ന​തി​ലും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. തി​​രു​വോ​ണ​മെ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൂ​ക്ക​ൾ​ക്ക്​ വ​ലി​യ തോ​തി​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യ​താ​യി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​കാ​ർ പ​റ​യു​ന്നു. വീ​ടു​ക​ളി​ലും താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും പൂ​ക്ക​ള​മൊ​രു​ക്കു​ന്ന​തു​മു​ത​ൽ വി​വി​ധ ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്കു​മാ​യി പൂ​ക്ക​ൾ​ക്ക്​ ആ​വ​​ശ്യ​ക്കാ​രേ​റെ​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നും ഒ​ന്നി​ച്ചു​മു​ള്ള മ​ത്സ​ര​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ആ​ഘോ​ഷ​വും മ​റ്റും നേ​ര​ത്തേ തു​ട​ങ്ങി. 


Tags:    
News Summary - The city is Onam busy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.