മുഖ്യമന്ത്രി ഇന്ന് കേരളത്തിലേക്ക് മടങ്ങും

ദുബൈ: യു.കെ, നോർവേ, യു.എ.ഇ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച കേരളത്തിലേക്ക് മടങ്ങും. വൈകീട്ട് ദുബൈയിൽനിന്ന് യാത്രതിരിക്കുന്ന അദ്ദേഹം രാത്രിയോടെ കേരളത്തിലെത്തും. ബുധനാഴ്ച ദുബൈയിലെത്തിയ അദ്ദേഹം പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.

സന്ദർശകരെയും കാര്യമായി അനുവദിച്ചില്ല. വ്യാഴാഴ്ച അബൂദബിയിലുള്ള മകനെ സന്ദർശിച്ചശേഷം തിരികെ ദുബൈയിലെ ഹോട്ടലിലെത്തി. സ്വകാര്യ സന്ദർശനമായതിനാൽ ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നുമുണ്ടായിരുന്നില്ല. മൂന്നുദിവസം വിശ്രമത്തിനായാണ് അദ്ദേഹം ദുബൈയിൽ എത്തിയത്.മുഖ്യമന്ത്രിയുടെ വിദേശ യാത്ര പ്രതിപക്ഷം വിവാദമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്.

Tags:    
News Summary - The Chief Minister will return to Kerala today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.