Posted On
date_range Updated On
date_range മൂന്ന് മാസമായി മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
ദുബൈ: മൂന്ന് മാസമായി ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂർ ചെന്ത്രാപ്പിന്നി കോഴിത്തുമ്പ് മതിലകത്ത് വീട്ടിൽ മുഹമ്മദ് നസീറാണ് (48) മരിച്ചത്.
ഡിസംബറിൽ മരിച്ച നസീറിന്‍റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ഇടപെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്.
പിതാവ്: മുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: ഷീബ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.