ഉമ്മുല്‍ഖുവൈനിൽ മരിച്ച മുഹമ്മദ് ഇർഫാന്‍റെ മൃതദേഹം ഇന്ന്​ ദുബൈയിൽ ഖബറടക്കും

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനിൽ മരിച്ച മുഹമ്മദ് ഇർഫാന്‍റെ മൃതദേഹം വെള്ളിയാഴ്ച ദുബൈ അൽ ഖൂസിൽ ഖബറടക്കും. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് താമസിക്കുന്ന മാവുത്തർ വീട്ടിൽ സെയ്നൽ ആബ്ദീന്‍റെ മകൻ മുഹമ്മദ് ഇർഫാനാണ്​ (38) മരിച്ചത്​. മൂന്നാഴ്ചയിലേറെയായി ബന്ധുക്കള്‍ ആരെന്നറിയാതെ ഉമ്മുല്‍ഖുവൈന്‍ ഖലീഫ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഇന്ത്യൻ അസ്സോസിയേഷന്‍ ഭാരവാഹികളെ പൊലീസ് അറിയിച്ചതിനെ തുടർന്നാണ്​ തിരിച്ചറിഞ്ഞത്​.

അഞ്ചു മാസത്തിലേറെയായി ഇദ്ദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ലാതെ അന്വേഷണത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി അസോസിയേഷൻ പ്രസിഡന്‍റ്​ സജാദ് നാട്ടിക അറിയിച്ചു. യു.എ.ഇയിൽ ഖബറടക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യത്തെ തുടർന്ന് അൽഖൂസ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് അസ്സോസിയേഷൻ ചാരിറ്റി വിങ്​ കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി പറഞ്ഞു.

ഭാര്യ: ഷക്കീല. മക്കൾ: ഫാത്തിമ്മത്തുൽ ലിഫാന, അൽത്താഫ്, അറഫാത്ത്. സഹോദരൻ മുഹമ്മദ് ആസിഫ് റാസൽഖൈമയിലുണ്ട്. ഔദ്യോഗിക നടപടികൾക്ക് അസോസിയേഷൻ ഭാരവാഹികളായ സജാദ് നാട്ടിക, റാഷിദ് പൊന്നാണ്ടി, സി.എം. ബഷീർ, അജ്മാൻ കെ.എം.സി.സി നേതാവ് അബ്ദുൽ സലാം വലപ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - The body of Mohammed Irfan, who died in Umm al-Quwain, is in Dubai today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.