പുരുഷോത്തമൻ
Posted On
date_range Updated On
date_range അബൂദബിയിൽ മരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
അബൂദബി: 20ന് അബൂദബിയിലെ ജോലിസ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ച ഉദുമ മുല്ലച്ചേരി എരോൽ കുണ്ടിലെതോട്ടത്ത് വീട്ടിൽ പുരുഷോത്തമെൻറ (46) മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിക്കും. ബിൻ ദിരായ് കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
കാസർകോട് ജില്ല കെ.എം.സി.സി പ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. പരേതനായ കറുവൻ -നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ: അനീഷകുമാരി. സംസ്കാരം ശനിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.