അജ്മാന്: അജ്മാനിന് ടൗണിലെ ജയിൻറ്(അൽ സാഹിർ) സിഗ്നല്‍ താല്‍ക്കാലികമായി അടക്കുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് അടക്കുന്നത്. ഇതിനോട് ചേര്‍ന്ന് താല്‍ക്കാലികമായി സമാന്തരപാത ഒരുക്കിയിട്ടുണ്ട്. ഡിസംബർ 22 മുതൽ 28 വരെയാണ് അടച്ചിടുക. യാത്രക്കാര്‍ താല്‍ക്കാലികമായി ഒരുക്കിയ സമാന്തരപാത ഉപയോഗിക്കണമെന്നും അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.