ദുബൈ: 26 വർഷമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന സീ ബ്രീസ് കാർഗോയുടെ പതിമൂന്നാമത് ബ്രാഞ്ച് ജബൽഅലി ക്രൗൺ മാളിൽ മംഗോ മദീന ഹൈപ്പർമാർക്കറ്റിന് സമീപം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജി.സി.സിയിലെ 20ാം ശാഖയാണ് വമ്പിച്ച ഓഫറുകളോടെ പ്രവർത്തനം ആരംഭിച്ചത്. സിൽവർ ജൂബിലി ആഘോഷിക്കുന്ന സാഹചര്യത്തിൽ 26 ശതമാനം ഇളവോടെ സീ ബ്രീസിെൻറ എല്ലാ ബ്രാഞ്ചുകളിൽനിന്നും ബജറ്റ് കാർഗോ അയക്കാനുള്ള സൗകര്യം സീ ബ്രീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ എവിടെയും നിലവിൽ ഏഴ് ദിവസത്തിൽ ഡെലിവറി കൊടുക്കുന്നുണ്ട്. ഇന്ത്യയിലും യു.എ.ഇയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സെൻറർ എന്നത് സീ ബ്രീസ് കാർഗോ ആൻഡ് കൊറിയറിെൻറ പ്രത്യേകതയാണ്. കാർഗോപരമായ എല്ലാ സംശയങ്ങൾക്കും ഇന്ത്യൻ കസ്റ്റംസ് ഡ്യൂട്ടി സംശയങ്ങൾക്കും ടി.ആർ (Transfer of Residence)സംബന്ധിച്ച സംശയങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 8002733ലേക്ക് വിളിക്കാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ നടത്തിയ നറുക്കെടുപ്പിൽ വിജയിച്ച 26 പേർക്ക് സമ്മാനവും നൽകി. ആദ്യം അയക്കുന്ന 100 ആളുകൾക്ക് നിരക്കിൽ 50 ശതമാനം ഇളവും നൽകും. ഈ വർഷം അവസാനത്തോടെ എല്ലാ എമിറേറ്റുകളിലും പ്രവർത്തനം ആരംഭിക്കുമെന്നും ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മാനേജിങ് ഡയറക്ടർ റഷീദലി പുളിക്കൽ പറഞ്ഞു. ബിസിനസ് ഡെവലപ്മെൻറ് മാനേജർ റാശിക് പുളിക്കൽ, മാനേജർ യൂനുസ്, അൽ മദീന ഹൈപ്പർ മാർക്കറ്റ് എം.ഡി അബ്ദുല്ല പൊയിൽ, വി.പി. ലത്തീഫ് (ഫോറം ഗ്രൂപ്), മുഹമ്മദ് ഗദ്ദാഫി എന്നീ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.