തളിക്കുളം സ്വദേശി അജ്​മാനിൽ അന്തരിച്ചു

റാസൽഖൈമ: തൃശൂർ തളിക്കുളം സ്വദേശി കല്ലിപ്പറമ്പിൽ അബ്​ദുൽ കാദറി​െൻറ മകൻ സുൽഫിക്കർ (ഫുക്കാർ -45) അജ്​മാനിൽ നിര്യാതനായി. ചൊവ്വാഴ്​ച ഉച്ചക്ക് ഹൃദയസ്തംഭനം മൂലമാണ്​ മരണം.

20 വർഷമായി അജ്മാനിൽ സ്​​െപയർപാർട്ട്സ് ബിസിനസ്​ നടത്തി വരികയായിരുന്നു. രണ്ടാഴ്ച്ച മുൻപാണ് കുടുംബം നാട്ടിൽ പോയത്. മാതാവ് സഫിയ. ഭാര്യ: ഷംസി (ഷെറീന). മക്കൾ: അദ്നാൻ, അർഫാസ്, ആഹിൽ. സഹോദരൻ ഇഖ്ബാൽ അജ്മാനിലുണ്ട്.

ഷെറീനയാണ് സഹോദരി. ‌മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കും. തളിക്കുളം മഹല്ല് യു.എ.ഇ കൂട്ടായ്മയുടെ അംഗവും യു.എ.ഇയിലെ തളിക്കുളത്തുകാരുടെ പ്രവാസി കൂട്ടായ്മയായ യുനൈറ്റഡ് തളിക്കുളം അംഗവുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.