Posted On
date_range Updated On
date_range ക്രിക്കറ്റ് ടൂർണമെന്റ്; തലമുണ്ട സ്റ്റാലിയൻസ് ജേതാക്കൾ
ദുബൈ: കണ്ണൂർ കാഞ്ഞിരോട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 13ാം സീസണിൽ തുടർച്ചയായ രണ്ടാം വട്ടവും കിരീടം നിലനിർത്തി തലമുണ്ട സ്റ്റാലിയൻസ്. ദുബൈ അക്കാദമിക് സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പഴയപള്ളി റോയൽസിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സ്റ്റന്ലിയൻസ് ചാമ്പ്യന്മാരായത്. 133 റൺസ് വിജയലക്ഷ്യം 10 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ സ്റ്റാലിയൻസ് പിന്തുടർന്ന് വിജയിക്കുകയായിരുന്നു. സ്റ്റാലിയൻസിനുവേണ്ടി ഫൈനലിൽ ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ജസീം കടവൻ മാൻ ഓഫ് ദ മാച്ചും റിയാസ് പി.പി മാൻ ഓഫ് ദ സീരീസും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.