താൽക്കാലിക ജീവനക്കാരെ കണ്ടെത്താൻ ഒാൺലൈൻ സംവിധാനം

ദുബൈ: താൽക്കാലികമായി ജീവനക്കാരെ ആവശ്യമുള്ളവർക്ക്​  ഒാൺലൈൻ വഴി ഉടൻ ലഭ്യമാക്കുന്ന സംവിധാനത്തിന്​ ദുബൈയിൽ തുടക്കം. ജീവനക്കാർ അവധിക്ക്​​ പോകു​േമ്പാഴും ജോലിത്തിരക്ക്​ കൂടുതലുള്ളപ്പോഴും താൽക്കാലിക ജോലിക്കുമെല്ലാം എളുപ്പം പകരക്കാരെ ഇതുവഴി കണ്ടെത്താനാകും. 
വെബ്​സൈറ്റിൽ വിവിധ മേഖലകളിൽ ലഭ്യമായ ജീവനക്കാരുടെ വിശദാംശങ്ങളും വീഡിയോ പ്രൊ​ൈഫലും ലഭ്യമാണ്​.

ഇതിൽ നിന്ന്​ ഉചിതമായവരെ തെരഞ്ഞെടുത്ത്​ ഒാൺലൈൻ വഴി തന്നെ വേതനമടച്ചാൽ പറയുന്ന ദിവസം ജീവനക്കാർ ഒാഫീസിൽ എത്തുമെന്ന്​ ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രമുഖ ടാലൻറ്​ മാനേജ്​മ​െൻറ്​ കമ്പനിയായ ടാസ്​ക്​ ഒൗട്ട്​സോഴ്​സിങ്ങാണ്​ ടാസ്​ക്​ടെമ്പ്​ എന്ന പേരിലുള്ള നൂതന പോർട്ടൽ സംവിധാനം തുടങ്ങിയത്. www.tasctemp.com എന്ന വെബ്​സൈറ്റിലാണ്​ ഇൗ സൗകര്യം ലഭിക്കുക.

ഒരു ദിവസം മുതൽ ആറു മാസത്തേക്ക്​ വരെ ജീവനക്കാരെ ഇതുവഴി സേവനത്തിന്​ ലഭിക്കും. 
ജീവനക്കാരെ നിയമിക്കാനാവശ്യമായ രേഖകളും നിയമനടപടികളും നേരത്തെ തന്നെ പൂർത്തിയാക്കിയതിനാൽ ഉടനെ സേവനത്തി​െനത്തും.  
 ടാസ്​ക്​ ഒൗട്ട്​സോഴ്​സിങ്ങ്​ സി.ഇ.ഒ മഹേഷ്​ ഷഹ്​ദാദ്​പുരി, സീനിയർ വൈസ്​ പ്രസിഡൻറ്​ അബ്ബാസ്​ അലി,മെൽവിൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. 

Tags:    
News Summary - temporary employees-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.