അധ്യാപകർ ക്ലാസ്​ മുറികളിൽ മാസ്​ക്​ ധരിക്കണം

ദുബൈ: അധ്യാപകർ ക്ലാസ്​ മുറികളിൽ നിർബന്ധമായും മാസ്​ക് ധരിക്കണമെന്ന്​ യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ മാസം അവസാനത്തോടെ സ്​കൂൾ തുറക്കാനിരിക്കെയാണ്​ നിർദേശം. കുട്ടികളുമായി ഒരു മീറ്റർ അകലം സൂക്ഷിക്കണമെന്നും നിബന്ധനയിൽ പറയുന്നു.

അറബിക്​ കരിക്കുലം അടക്കം, സ്​കൂളുകളിൽ പുതിയ അധ്യയന വർഷം തുടങ്ങു​​േമ്പാൾ കൂടുതൽ കുട്ടികൾ ക്ലാസ്​ മുറികളിലേക്കെത്തുമെന്നാണ്​ പ്രതീക്ഷ. അതിനാൽ, നിബന്ധനകൾ കർശനമായി നടപ്പാക്കും.

കുട്ടി ഹസ്​തദാനം ചെയ്യരുത്​. പഠനോപകരണങ്ങൾ കൈമാറരുത്​. ക്ലാസ്​ റൂമിന്​ പുറമെ ലബോറട്ടറികളിലും മറ്റ്​ മുറികളിലും ഒരു മീറ്റർ അകലം പാലിക്കണം. നിബന്ധനകൾ സൂചിപ്പിക്കുന്ന ബോർഡുകൾ പാർക്കിങ്​ ഏരിയ അടക്കം സ്​ഥലങ്ങളിൽ സ്​ഥാപിക്കണം. സ്​കൂൾ കവാടങ്ങളിൽ താപനില പരിശോധന സംവിധാനം ഏർപ്പെടുത്തണം. 37.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ളവരെ പ്രവേശിപ്പിക്കരുത്​. രാവിലെ ഉപയോഗിക്കുന്ന മാസ്​ക്​ ഉച്ചക്കുശേഷം മാറ്റുന്നതാണ്​ ഉചിതം. മെഡിക്കൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബോക്​സിൽ വേണം മാസ്​ക്​ ഉപേക്ഷിക്കാൻ.

Tags:    
News Summary - Teachers should wear masks in classrooms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.