അജ്മാന്: ഏപ്രിലിലെ യു.എ.ഇയിലെ ഇന്ധനവിലയിടിവിന് അനുസരിച്ച് അജ്മാനിൽ ടാക്സി നിരക്കിൽ കുറവുവരുത്തി. ആഗോള നിരക്കിന് അനുസൃതമായി ഏപ്രില്‍ മാസത്തെ ഇന്ധന വിലയിൽ ലിറ്ററിന് എട്ട് ഫിൽസ് യു.എ.ഇ കഴിഞ്ഞ ദിവസം കുറച്ചിരുന്നു.
അജ്മാൻ പബ്ലിക്ക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ടാക്സി നിരക്കിളവ് സംബന്ധിച്ച തീരുമാനമെടുത്തത്. ഏപ്രിൽ മാസത്തിൽ ടാക്സി നിരക്ക് കി.മീറ്ററിന് 1.82 ദിർഹമായിരിക്കും. കഴിഞ്ഞ മാസത്തെ 1.84 ദിർഹം എന്ന നിരക്കിൽ നിന്ന് 2 ഫിൽസ് ഇടിവാണ് രേഖപ്പെടുത്തിയതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ട്വീറ്റിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.