ദുബൈ: വഴിയരികിൽ ബൈക്ക് നിർത്തി ഉപഭോക്താവിന്റെ ഭക്ഷണമെടുത്ത് കഴിക്കുന്ന ഡെലിവറി റൈഡറുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഉപഭോക്താവിന് ഏൽപിക്കേണ്ട ഭക്ഷണം കഴിക്കുന്ന ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ട്വിറ്ററിൽ ഉയർന്നത്. ചിലർ ദുബൈ മുനിസിപ്പാലിറ്റിയെ ടാഗ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംഭവം ശ്രദ്ധയിൽപെട്ട അധികൃതർ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.എന്നാൽ, സംഭവം ദുബൈയിലോ യു.എ.ഇയിലോ സംഭവിച്ചതല്ലെന്നും ബഹ്റൈനിലാണെന്നും വൈകാതെ വ്യക്തമായി.
ബഹ്റൈൻ തലബാത് അധികൃതരാണ് ഇക്കാര്യം ട്വിറ്റർ വഴി സ്ഥിരീകരിച്ചത്. റദ്ദാക്കിയ ഓർഡറിലെ ഭക്ഷണമാണ് റൈഡർ കഴിച്ചതെന്ന് വ്യക്തമാക്കിയ അധികൃതർ, എന്നാൽ റൈഡറെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. വിഷയത്തിൽ അന്വേഷണം തുടരുകയാണെന്നും ആരോഗ്യ, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത സംഭവങ്ങൾ ഗൗരവത്തിലാണെടുക്കുന്നതെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.