ടയറുകളുടെ പുനരുപയോഗ പദ്ധതിയുടെ ഭാഗമായ തൊഴിലാളികൾ 

ടയറുകൾ പുനരുപയോഗിക്കാൻ​ തദ്‌വീർ പദ്ധതി

അബൂദബി: മാലിന്യ നിർമാർജന കേന്ദ്രമായ 'തദ്‌വീർ' അൽ ദഫ്ര മേഖലയിലെ മദീന സായിദ്, ഗയാത്തി ലാൻഡ്​ഫിൽ ഏരിയയിൽ കേടായ ടയറുകൾ പുനരുപയോഗിക്കുന്ന പദ്ധതി ആരംഭിച്ചു.

പ്രതിദിനം 40 മുതൽ 60 ടൺ വരെ ടയറുകളാണ് ഉപയോഗിക്കുന്നത്. ഏറ്റവും ഉയർന്ന മാനദണ്ഡങ്ങളും സംവിധാനങ്ങളും അനുസരിച്ചാണ് ഉപയോഗിച്ച ടയറുകളെ പുതിയ ഉൽപന്നങ്ങളാക്കുന്നത്.ജൈവ ഇന്ധന ഉൽപാദന പ്ലാൻറുകളിലും റബർ ഫാക്​ടറികളിലും ഉപയോഗിക്കാൻ കഴിയുന്ന ഉൽപന്നങ്ങളാണ്​ പ്രധാനമായും നിർമിക്കുന്നത്​.

അബൂദബി സെൻറർ ഫോർ വേസ്​റ്റ്​ മാനേജ്മെന്‍റി​െൻറ ലക്ഷ്യങ്ങൾ നേടാനും ടയർ മാലിന്യത്തി​െൻറ വിപരീത ഫലങ്ങൾ ഒഴിവാക്കാനുമാണ് പ്രവൃത്തി നടക്കുന്നത്. ടയറുകൾ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനാൽ വളരെ കർശനമായ മാനദണ്ഡങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഉപയോഗശൂന്യമായ ടയറുകൾ കൂട്ടിയിടുന്ന സ്ഥലങ്ങളിൽ എലിശല്യം കൂടുതലാണ്.

ടയറിനുള്ളിൽ വെള്ളം കെട്ടിക്കിടന്ന്​ കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. ചൂട്​ ഉയരുന്നതോടൊപ്പം പരിസ്ഥിതിക്ക് പലതരത്തിൽ ഭീഷണിയാവുന്നു. ടയർ കത്തുന്നത് പരിസ്ഥിതി മലിനീകരണം വർധിപ്പിക്കും. വെള്ളം, മണ്ണ്, വായു, പൊതുജനാരോഗ്യം എന്നിവക്ക് നേരിട്ട് നാശമുണ്ടാക്കുന്നതോടൊപ്പം ആത്​സ്​​​മ, കാൻസർ, അലർജികൾ തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം.

നൂതന മാർഗങ്ങളിലൂടെയും നൂതന സാങ്കേതിക വിദ്യകളിലൂടെയും വിപണി മൂല്യത്തോടെ പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളാക്കാനാണ്​ പദ്ധതി ലക്ഷ്യമിടുന്നത്​. പുനരുപയോഗത്തി​െൻറ ഫലമായുണ്ടാകുന്ന റബർ തരികൾ പ്രത്യക്ഷവും പരോക്ഷവുമായ ഒട്ടേറെ റബർ വ്യവസായങ്ങളിൽ പ്രയോജനപ്പെടുത്താം.

റബർ ഉൽപന്നങ്ങൾ, റബർ നിലകൾ, കൃത്രിമ ടർഫ് ഫീൽഡുകൾ, സ്‌പോർട്‌സ് ഫീൽഡുകൾ, കുട്ടികളുടെ പാർക്കുകൾ, സൗണ്ട് പ്രൂഫിങ്​ വസ്​തുക്കൾ എന്നിവയിലും ഉപയോഗിച്ച ടയറുകൾ പ്രയോജനപ്പെടുത്തുന്നു​.

Tags:    
News Summary - Tadveer plan to reuse tires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.