എച്ച്​.ആർ.ഡി.എസ്​ സെക്രട്ടറി അജി കൃഷ്ണൻ

സംഘ്​പരിവാർ ബന്ധമുണ്ട്; സ്വപ്ന ഇര, സംരക്ഷണം നൽകും​ -എച്ച്​.ആർ.ഡി.എസ്​ സെക്രട്ടറി

ദുബൈ: സ്വർണക്കടത്ത്​ കേസിലെ പ്രതി സ്വപ്ന സുരേഷ്​ ഇരയാണെന്നും സംരക്ഷണം നൽകുമെന്നും എച്ച്​.ആർ.ഡി.എസ്​ സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനമായ എച്ച്​.ആർ.ഡി.എസിന്​ സംഘ്​ പരിവാറുമായി ബന്ധമുണ്ടെന്നും ദുബൈയിൽ സന്ദർ​ശനത്തിനെത്തിയ ഇദ്ദേഹം 'ഗൾഫ്​ മാധ്യമ'ത്തോട്​ വെളിപ്പെടുത്തി.

സംഘടന ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണെന്നും ഈ പ്രവർത്തനങ്ങൾക്ക്​ സഹായിക്കുന്നതിനാണ്​ സ്വപ്നയെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്നയുടെ പുതിയ വെളി​പ്പെടുത്തലുകൾക്ക്​ പിന്നിൽ സംഘ്​ പരിവാറാണെന്ന ആരോപണങ്ങൾക്കിടയൊണ്​ ​അജി കൃഷ്ണൻ എച്ച്​.ആർ.ഡി.എസ്​ നിലപാട്​ വ്യക്​തമാക്കിയത്​. അതേസമയം സ്വപ്നയുടെ രഹസ്യമൊഴി വെളിപ്പെടുത്തിയതിന്​ പിന്നിൽ തങ്ങൾക്ക്​ പങ്കില്ലെന്നും​ അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - HRDS, Swapna Suresh, Aji Krishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.