അബൂദബി: അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ (െഎ.എസ്.സി) വിഷുവിരുന്നായി സൂര്യ ഫെസ്റ്റിവൽ അരങ്ങേറി.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യ ഇൻറർനാഷലുമായി സഹകരിച്ച് യു.എ.ഇ എക്സ്ചേഞ്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. തുടർച്ചയായ 21ാം വർഷമാണ് സൂര്യ ഫെസ്റ്റിവൽ യു.എ.ഇയിൽ നടക്കുന്നത്. വിഷുദിനത്തിൽ അരങ്ങേറിയ ഫെസ്റ്റിവൽ നൃത്താസ്വാദകർക്ക് വിരുന്നായി.
പ്രശസ്ത നടി ദിവ്യ ഉണ്ണിയോടൊപ്പം പ്രശസ്ത നർത്തകിമാരായ രാമാ വൈദ്യനാഥനും പുത്രി ദക്ഷിണാ വൈദ്യനാഥനുമാണ് നൃത്തം അവതരിപ്പിച്ചത്.
കഴിഞ്ഞ കുറെ വർഷങ്ങളായി നിരവധി പ്രതിഭകളുടെ കലാപ്രകടനങ്ങൾ സൂര്യ ഫെസ്റ്റിവലിലൂടെ അരങ്ങേറിയിട്ടുണ്ടെന്നും ഇത്തരം കലകളെ തുടർന്നും പ്രോത്സാഹിപ്പിക്കുമെന്നും യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ് വൈ. സുധീർ കുമാർ ഷെട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.