യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് റിയാദിലെ കിങ് സൽമാൻ റിലീഫ് േകന്ദ്രം സന്ദർശിച്ചപ്പോൾ
റിയാദ്: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ രാജ്യം ആഗോള മാതൃകയാണെന്നും മാനുഷിക സഹായം നൽകുന്നതിൽ ഉറച്ച പ്രതിബദ്ധത പുലർത്തുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് പറഞ്ഞു.
ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ യു.എൻ െസക്രട്ടറി ജനറൽ റിയാദിലെ കിങ് സൽമാൻ റിലീഫ് േകന്ദ്രം ആസ്ഥാനം സന്ദർശിക്കവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രത്യേകിച്ചും മുൻകാലങ്ങളെ അപേക്ഷിച്ച് മാനുഷിക സഹായം നൽകുന്നതിന്റെ സാന്നിധ്യം കുറഞ്ഞുവരുന്ന നിലവിലെ ആഗോള സാഹചര്യങ്ങളുടെ വെളിച്ചത്തിൽ യമൻ, സൊമാലിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ സൽമാൻ റിലീഫ് കേന്ദ്രം നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
ഉദാരത, സമർപ്പണം, കാര്യക്ഷമത, അസാധാരണമായ ഗുണനിലവാരമുള്ള സേവനങ്ങൾ എന്നിവയുടെ ഒരു മികച്ച ഉദാഹരണമാണ് കേന്ദ്രമെന്ന് ഗുട്ടെറസ് വിശേഷിപ്പിച്ചു. അത് മാനുഷിക പ്രവർത്തനങ്ങളിലെ പ്രഫഷനലിസവും നേതൃത്വവും ഉൾക്കൊള്ളുന്നു.
അഭയാർഥികൾക്കായുള്ള ഹൈക്കമീഷണറായിരുന്നപ്പോൾ ഈ കേന്ദ്രത്തിെൻറ ഉദ്ഘാടനത്തിന് താൻ സാക്ഷ്യം വഹിച്ചിരുന്നു. അന്ന് മുതൽ കേന്ദ്രവും യു.എൻ മാനുഷിക ഏജൻസികളും തമ്മിൽ തന്ത്രപരമായ സഹകരണം ഉണ്ടായിരുന്നുവെന്നും ഗുെട്ടറസ് കൂട്ടിച്ചേർത്തു. ശനിയാഴ്ചയാണ് ന്യൂയോർക്കിലെ യു.എന്നിലെ സൗദിയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽവാസിലിെൻറ സാന്നിധ്യത്തിൽ യു.എൻ െസക്രട്ടറി ജനറൽ കിങ് സൽമാൻ റിലീഫ് കേന്ദ്രം സന്ദർശിച്ചത്. റോയൽ കോർട്ട് ഉപദേഷ്ടാവും ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅയുമായും കേന്ദ്രത്തിലെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കേന്ദ്രത്തിെൻറ സംയുക്ത പദ്ധതികളെക്കുറിച്ചും ലോകമെമ്പാടുമുള്ള അവയുടെ മാനുഷിക സ്വാധീനത്തെക്കുറിച്ചും വിശദീകരണങ്ങൾ അദ്ദേഹം കേട്ടു. 109 രാജ്യങ്ങളിലായി 800 കോടി ഡോളർ മൂല്യമുള്ള 3881 പദ്ധതികൾ ഇതിലുൾപ്പെട്ടും. കൃത്രിമ കൈകാലുകൾ നൽകുന്ന ‘പ്രോസ്തെറ്റിക് ലിംബ്’ പ്രോഗ്രാം, യമൻ കുഴിബോംബുകൾ നീക്കം ചെയ്യുന്നതിനുള്ള ‘മസാം’ പദ്ധതി, യമൻ കുട്ടികളുടെ പുനഃസംയോജനത്തിനായുള്ള ‘കഫാക്ക്’ പരിപാടി, സന്നദ്ധ മെഡിക്കൽ പരിപാടികൾ, സയാമീസ് പരിപാടി തുടങ്ങിയ പ്രത്യേക പരിപാടികളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.