അജ്മാന്:യു.എ.ഇ യിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളുടെ പേരില്‍ സമ്മാന തട്ടിപ്പ് നടത്തി വന്ന സംഘം പിടിയില്‍.അജ്മാന് പൊലീസിെൻറ സഹകരണത്തോടെ ദുബൈ പൊലീസാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പിന് ഇരയായ വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം വലയിലായത്. പ്രതികളില്‍ നിന്ന് 26 മൊബൈല്‍ ഫോണുകളും 23,000 ദിര്‍ഹവും കണ്ടെടുത്തു. അറബ് വംശജനായ വ്യക്തിക്ക് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 200,000 ദിര്‍ഹം സമ്മാനം ലഭിച്ചതായി ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് അദ്ദേഹം ആ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പണം കൈമാറുന്നതിന് ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റിലെ സ്ഥിരം ഉപഭോക്താവായ അദ്ദേഹം ആ വാക്കുവിശ്വസിച്ച് വിവരങ്ങൾ കൈമാറുകയും ചെയ്തു. ഉടനെ അക്കൗണ്ടിൽ നുഴഞ്ഞുകയറി ഏഴായിരം ദിർഹത്തിന് പ്രതികൾ ഫോൺവാങ്ങി. പണം ചോർന്നത് േബാധ്യപ്പെട്ട അദ്ദേഹം ക്രെഡിറ്റ് കാർഡ് കാൻസൽ ചെയ്തു. നേരത്തേ വിളിച്ച ഫോൺ നമ്പറിൽ ബന്ധപ്പെെട്ടങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് സംഘം അജ്മാന് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് ദുബൈ^അജ്മാന് പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തില്‍ എട്ടു പേരടങ്ങുന്ന പ്രതികള്‍ പിടിയിലാവുകയായിരുന്നു.രാജ്യത്ത് വിസിറ്റ് വിസയിലെത്തിയാണ് പ്രതികള്‍ കുറ്റം ചെയ്തിരുന്നതെന്നും പൊലീസ് ക
ണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.