മലബാർ സൂപ്പർ ലീഗ് ഫുട്ബാൾ: ചാലഞ്ചേഴ്സ് തിരൂരങ്ങാടി ജേതാക്കൾ
അബൂദബി: മലപ്പുറം ജില്ല കെ.എം.സി.സി അബൂദബി ഡോം റൗദത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഒന്നാമത് എൽ.എൽ.എച്ച് - മലബാർ സൂപ്പർ ലീഗ് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ വാഗൺ വാരിയ േഴ്സ് തിരൂരിനെ തോൽപിച്ച് ചാലഞ്ചേഴ്സ് തിരൂരങ്ങാടി ജേതാക്കളായി. 16 ടീമുകൾ മത്സരിച്ച ടൂർണമെൻറ് അബൂദബി സംസ്ഥാന കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂർ അലി കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു. മികച്ച കളിക്കാരനായി റോമിയോ, പ്രോമിസിങ് കളിക്കാരനായി- മെഹദി, ഗോൾ കീപ്പറായി ഹാഷിം, ഡിഫൻഡറായി നവാസ് എന്നിവരെ തെരഞ്ഞെടുത്തു.
റോമിയോ ആണ് ടോപ് സ്കോററും. സ്ട്രൈക്കേഴ്സ് മഞ്ചേരിയാണ് ഫെയർ പ്ലേ ടീം. ഷുക്കൂർ അലി കല്ലിങ്ങൾ, അസീസ് കാളിയാടൻ, ടി.കെ. അബ്ദുസ്സലാം, ഹംസ നടുവിൽ, ഗഫൂർ പൊന്നാനി, മുസ്തഫ കാച്ചടി, അഷ്റഫ് പൊന്നാനി, ഹംസ ഹാജി മാറാക്കര, റഷീദ് അലി മമ്പാട്, അബു ഹാജി കളപ്പാട്ടിൽ എന്നിവർ ട്രോഫി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.