Posted On
date_range Updated On
date_range ‘സമ്മർ സ്മാഷ് 2025’ ഞായറാഴ്ച
ഉമ്മുൽ ഖുവൈൻ: യു.എ.ഇയിലെ മലയാളി യാത്രികരുടെ പ്രമുഖ കൂട്ടായ്മയായ സഞ്ചാരി യു.എ.ഇ ചാപ്റ്റർ ഒരുക്കുന്ന ‘സമ്മർ സ്മാഷ് 2025’ സ്പോർട്സ് ഡേ ഇവന്റ് ജൂലൈ 27ന് ജുമൈറ സഫ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.വ്യത്യസ്ത എമിറേറ്റുകളിൽനിന്നും ഏകദേശം മുന്നൂറോളം പേർ പങ്കെടുക്കുന്ന ഇവന്റ് നാലു ടീമുകളായി തരംതിരിച്ചാണ് നടത്തുക.ഫുട്ബാൾ, ബാഡ്മിന്റൺ, ചെസ്, കാരംസ് എന്നീ മത്സരങ്ങളിലായി സ്ത്രീകളെയും കുട്ടികളെയും അടക്കം ഉൾപ്പെടുത്തി രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെ നീളുന്ന മുഴുദിന പരിപാടിയായിരിക്കും ‘സമ്മർ സ്മാഷ് 2025’ എന്ന് സഞ്ചാരി യു.എ.ഇ ചാപ്റ്റർ പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.