അജ്മാന്: വേനൽക്കാലത്ത് ഉയർന്ന താപനില കാരണം വാഹനത്തിൽ തീപിടിത്തമുണ്ടാകാൻ കാരണമായേക്കാവുന്ന ഏഴ് വസ്തുക്കൾ ഒഴിവാക്കണമെന്ന് അജ്മാൻ സിവിൽ ഡിഫൻസ്. 'വേനൽക്കാലത്തെ സുരക്ഷ' തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുന്നറിയിപ്പുകളിലാണ് ഇവയെ കുറിച്ച് വ്യക്തമാക്കുന്നത്. ഗ്യാസ് കുപ്പി, സിഗരറ്റ് ലൈറ്റർ, പോർട്ടബിൾ ചാർജർ, ഫോൺ ബാറ്ററി, ഇലക്ട്രിക് സ്കൂട്ടർ, ഇലക്ട്രോണിക് സിഗരറ്റ്, ഹാൻഡ് സാനിറ്റൈസർ എന്നിവയാണ് ഒഴിവാക്കേണ്ടത്. സ്പ്രേ പെർഫ്യൂം ബോട്ടിലുകളും ഒഴിവാക്കുന്നതാണ് നല്ലത്.
സമീപ വർഷങ്ങളിൽ വേനൽക്കാലത്ത് വാഹന തീപിടിത്തങ്ങളുടെ നിരക്ക് വർധിച്ചിട്ടുണ്ടെന്നും അത് ജീവൻ നഷ്ടപ്പെടാനും ഭൗതികനഷ്ടത്തിനും കാരണമാകുമെന്നും അജ്മാൻ സിവിൽ ഡിഫൻസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.