അജ്മാൻ: വിരസമായ വേനല്‍കാലം ആനന്ദകരമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയാണ് അജ്മാൻ. അജ്മാൻ വിനോദ സഞ്ചാര വികസന വകുപ്പിെൻറ ആഭിമിഖ്യത്തില്‍ 'അജ്മാൻ, നിങ്ങളുടെ സന്തോഷകരമായ വേനൽക്കാല ഇടം' എന്ന പേരില്‍ കാമ്പയിന് ആരംഭിച്ചു. കഴിഞ്ഞ വേനല്‍കാലത്ത് സംഘടിപ്പിച്ച കാമ്പയിെൻറ രണ്ടാം പതിപ്പാണിത്. 2021 സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കുന്ന ഈ കാമ്പയിനിൽ ഹോട്ടലുകൾ, ഷോപ്പിംഗ് സെൻററുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ പ്രത്യേക വേനൽക്കാല ഓഫറുകളും ഡിസ്കൗണ്ടുകളും അവതരിപ്പിക്കും.
അജ്മാനിലുടനീളമുള്ള വിസ്മയക്കാഴ്ചകള്‍, സേവനങ്ങള്‍, ആകര്‍ഷണീയതകള്‍, ഹോട്ടലുകൾ എന്നിവ ഉയർത്തിക്കാട്ടുന്നതിനൊപ്പം ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും വിനോദ സഞ്ചാരികളെ അവരുടെ സുരക്ഷിതവും ഇഷ്ടപ്പെട്ടതുമായ ലക്ഷ്യസ്ഥാനമായി അജ്മാനെ തെരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ഹോട്ടൽ താമസത്തിനുള്ള പ്രത്യേക പാക്കേജുകൾ, ഹോട്ടൽ സേവനങ്ങൾക്ക് 50ശതമാനം വരെ നിരക്കിളവ് , റെസ്റ്ററൻറുകൾ, സ്പാകൾ, മരുഭൂമിയിലടക്കമുള്ള സാഹസിക വിനോദങ്ങള്‍ എന്നിവയുൾപ്പെടെ വിശാലമായ യാത്രാ ഓഫറുകൾ വാഗ്ദാനം ചെയ്ത് വിനോദസഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവം നൽകുന്നു
suകാമ്പയിൻ. അജ്മാൻ സിറ്റി സെൻററിൽ ഷോപ്പിങ് നടത്തുന്നവര്‍ക്ക് മികച്ച സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അജ്മാൻ എമിറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വിനോദ പരിപാടികള്‍, കലാപ്രകടനങ്ങൾ, വൈവിധ്യമാർന്ന ലോക പാചകരീതികൾ എന്നിവയാൽ സമ്പന്നമാകും. എല്ലാ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകളും വകുപ്പ് സ്വീകരിക്കുന്നുണ്ട്. ഹോട്ടലുകളിലും താമസ സ്ഥലങ്ങളിലും കർശനമായ കോവിഡ് സുരക്ഷാ നടപടികൾ ഇതിെൻറ ഭാഗമായി ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.