അബൂദബി: അബൂദബി മലയാളി സമാജം സംഘടിപ്പിച്ച 15 ദിവസത്തെ അനുരാഗ് മെമോറിയൽ സമ്മർ ക്യാമ്പ് സമാപിച്ചു. സതീശൻ നേതൃത്വം നൽകി. നൃത്തം, ചിത്രരചന, കരാട്ടെ, പപ്പറ്റ് ഷോ എന്നിവയിൽ ക്യാമ്പിൽ പരിശീലനം നൽകി.
സമാപന ദിവസം കുട്ടികൾ കേരളത്തിലെ ക്ഷേത്രോത്സവം അവതരിപ്പിച്ചത് ശ്രദ്ധേയമായി. ക്ഷേേത്രാത്സവങ്ങളിൽ കാണുന്ന തെയ്യം, പീലികാവടി, അമ്മൻകുടം, ഭസ്മ കാവടി, ശൂല കാവടി , ചെണ്ടമേളം വെളിച്ചപ്പാട് തുടങ്ങി ഉത്സവപറമ്പിലെ അന്തരീക്ഷം അതേപടി കുട്ടികൾ ആവിഷ്കരിച്ചു. വർണാഭമായ ഘോഷയാത്രയും പ്രതീകാത്മക വെടിക്കെട്ടും നടന്നു. സമാപന സമ്മേളനത്തിൽ സമാജം പ്രസിഡൻറ് ടി.എ. നാസർ അധ്യക്ഷത വഹിച്ചു. അഹല്യ ഗ്രൂപ്പ് മാനേജർ ഡോ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അഹല്യ ഗ്രൂപ്പ് ഡയറക്ടർ ശ്രേയ ഗോപാലൻ, അൽ ബുസ്താൻ മാർക്കറ്റിങ് മാനേജർ ലോണാ ബ്രിന്നർ, ക്യാമ്പ് ഡയറക്ടർ സതീശൻ, ക്യാമ്പ് കൺവീനർ അഹദ് വെട്ടൂർ, സുനിൽ ഷൊർണൂർ, വനിതാ വിഭാഗം ആക്ടിങ് കൺവീനർ അനുപ ബാനർജി തുടങ്ങിയവർ സംസാരിച്ചു. സമാജം ആക്ടിങ് സെക്രട്ടറി ബിജു മാത്തുമ്മൽ സ്വാഗതവും ചീഫ് കോഓഡിനേറ്റർ പുന്നൂസ് ചാക്കോ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.