ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിനു കീഴിൽ ഈ വർഷത്തെ സുഗതാഞ്ജലി കാവ്യാലാപന മേഖലതല മത്സരങ്ങൾ ജൂൺ 13, 14 തീയതികളിലായി സൂം പ്ലാറ്റ്ഫോമിൽ നടന്നു. വിവിധ സെന്ററുകളിൽനിന്നായി ക്ലാസ് തല മത്സരങ്ങളിൽ വിജയികളായ 120 കുട്ടികളാണ് സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി മത്സരിച്ചത്.വിജയികളായി ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവരാണ് ചാപ്റ്റർ തലത്തിൽ മത്സരിക്കുന്നത്. ഷാബു കിളിത്തട്ടിൽ, നാം ഹരിഹരൻ, സിന്ധു ബിജു എന്നിവർ മേഖലതല മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്മിത മേനോൻ, സ്വപ്ന സജി, സർഗ റോയ് എന്നിവർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ചാപ്റ്റർ ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു.കോഓഡിനേറ്റർമാരായ സജി ദേവ്, സുനേഷ് കുമാർ, അനിൽ എന്നിവർ സ്വാഗതവും മിനി ബാബു, ഷീന ദേവദാസ്, ശംസി റഷീദ് എന്നിവർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.